സോഷ്യൽ മീഡിയയിൽ വായ്പാ ഇളവ് ആവശ്യപ്പെട്ട് യുവാവ്; ഉടനടി നടപടിയുമായി എംഎൽഎ

കോട്ടക്കൽ:വിവിധ വായ്പകളുടെയും വിദ്യാഭ്യാസ ലോണുകളുടേയും തിരിച്ചടവിന് മൂന്ന് മാസത്തെ സാവകാശം നൽകണണമെന്നാവശ്യപ്പെട്ട് ബഹു.മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് നിരവധി പേർ ജീവനോപാധിക്ക് വേണ്ടി വിവിധ ദേശസാൽകൃത ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റു സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവിന് മൂന്ന് മാസത്തെ സാവകാശം നൽകണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.
ഓട്ടോറിക്ഷാ / കാർ ലോണുകൾ, വിദ്യാഭ്യാസ ലോണുകൾ, കച്ചവട ആവശ്യങ്ങൾക്കായി എടുത്തിട്ടുള്ള കച്ചവട വായ്പകൾ, ചെറുകിട ഇടത്തരം വ്യവസായികൾ എടുത്തിട്ടുള്ള വ്യവസായ ലോണുകൾ,
തുടങ്ങിയവയുടെ ഇ.എം.ഐ കൊറോണ കാരണത്താൽ സംസ്ഥാനം നിശ്ചലമായതിനാൽ
തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പേജിലെ കമൻറിലൂടെയുള്ള ഒരു സ്നേഹിതൻ്റെ ആവശ്യം പരിഗണിച്ചാണ് ഇത്തരം വായ്പകളുടെ ഇ.എം. ഐ തിരിച്ചടവിന് സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് അപ്പോൾ തന്നെ ഇ -മെയിലിലൂടെ കത്ത് നൽകിയത്. .
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് കുടിശ്ശികയായവർക്ക് സമയ പരിധി നീട്ടി നൽകണമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനോടും കത്ത് മുഖേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Comments are closed.