1470-490

സോഷ്യല്‍ മീഡിയകളിലെ പ്രചരണത്തിന് നേരിന്റെ നേര്‍കാഴ്ചയുമായി കൊരട്ടി പോലീസ്.

ലോക്ക് ഡൗണിന്റെ മറവില്‍ പോലീസ് ജനങ്ങളെ അനാവശ്യമായി പീഡിപ്പിക്കുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളിലെ പ്രചരണത്തിന് നേരിന്റെ നേര്‍കാഴ്ചയുമായി കൊരട്ടി പോലീസ്. സ്വന്തം ജീവന്‍ പോലും അവഗണിച്ചാണ് സംസ്ഥാനത്ത് പോലീസ് രാത്രിയന്നോ പകലെന്നോ നോക്കാതെ എല്ലാവരേയും നിരീക്ഷിച്ച് കൊണ്ടു സംരക്ഷണമൊരുക്കുമ്പോഴാണ് ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ പോലീസ് സേനയെ മൊത്തത്തില്‍ മോശക്കാരായി ചിത്രികരിക്കാനാണ് ശ്രമിക്കുന്നത് ഇതിനെതിരെയാണ് പോലീസിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ പാലിക്കേണ്ട ജാഗ്രതയെ കുറിച്ചും, പാലിക്കേണ്ട നിയമങ്ങളെ കുറിച്ചെല്ലാം, സംശയങ്ങള്‍ക്കുള്ള മറുപടിയുമാണ് ഒരു ഗ്രാമീണ പാശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലാ പോലീസ് മേധാവി കെ. പി. വിജയകുമാരന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ അതിര്‍ത്തിയായ കൊരട്ടി പോലീസ് സ്‌റ്റേഷന്റെ മേല്‍ നോട്ടത്തിലാണ് ഹൃസ്വ ചിത്രമൊരുങ്ങുന്നത്. എസ്. എച്ച്. ഒ. ബി. കെ അരുണ്‍, എസ്. ഐ. രാമുബാല ചന്ദ്ര ബോസ്, എ. എസ്. ഐ. കെ. വി. തമ്പി, എന്നിവരാണ് അഭിനയിക്കുന്നത്. ചാലക്കുടി വി. ആര്‍. പുരം സ്വദേശിചന്ദ്രശേഖരനാണ് രചനയും, സംവിധാനവും, എഡിറ്റിംങ്ങും നടത്തിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ചിത്രം പൊതു ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

Comments are closed.