1470-490

ക്യാംപിൽ പോലീസുകാർ ഫുട്ബോൾ കളിക്കുന്ന ദൃശ്യം ഫേസ്ബുക്ക് ലൈവിട്ട ഗ്രാമപഞ്ചായത്ത് അംഗത്തിന് ക്രൂര മർദനം .

https://m.facebook.com/story.php?story_fbid=255193032317986&id=100034818727220

പരപ്പനങ്ങാടി: ക്യാംപിൽ പോലീസുകാർ ഫുട്ബോൾ കളിക്കുന്നത് വീഡിയോയിൽ പകർത്തി ലൈവിട്ട ഗ്രാമ പഞ്ചായത്ത് അംഗത്തിന് ക്രൂര മർധനം. മർദനത്തിൽ പരിക്കേറ്റ സുഹൈൽ അത്താണിക്കലിനെയും ഗ്രാമപഞ്ചായത്ത് ഡ്രൈവർ നിസാമുവിനെയും കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ലോക്ഡൗൺ സമയത്ത് ഫുട്ബോൾ കളിക്കുന്നത് ശ്രദ്ധയിൽപെട്ട ഗ്രാമപഞ്ചായത്ത് അംഗം സുഹൈൽ അത്താണിക്കൽ ദൃശ്യം ഫേസ്ബുക്കിൽ ലൈവിടുകയായിരുന്നു . റോഡിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്ന പോലീസ് തന്നെ ഫുട്ബോൾ കളിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ലൈവിട്ടതെന്ന് സുഹൈൽ പറഞ്ഞു .
തെന്നല പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയപ്പോൾ തൊട്ടടുത്തുള്ള പോലീസ് ക്യാമ്പിലേ ഗ്രൗണ്ടിൽ പോലീസ് ഏമാൻമാർ കൂട്ടം കൂടി ഫുട്ബോൾ കളിക്കുന്നത് കാണാനിടയായത് . ഇത് ലൈവിട്ട് തിരിച്ച് നടക്കുന്നതിനിടെ ഒരു പോലീസുകാരൻ പിന്നിൽ നിന്നും കഴുത്തിന് പിടിക്കുകയും മർദിക്കുകയും ചെയ്തു . പിന്നീട് പോലീസുകാർ കൂട്ടം ചേർന്ന് പഞ്ചായത്ത് ഓഫീസിൽ എത്തിയതായും സുഹൈൽ പറഞ്ഞു .

Comments are closed.