1470-490

കോവിഡ് 19: പത്തനംതിട്ട ജില്ലയില്‍ വെന്റിലേറ്റര്‍ വാങ്ങുന്നതിന് ബിപിസിഎല്‍ 55 ലക്ഷം രൂപ അനുവദിച്ചു

പൊതുമേഖലാ |കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍) കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍് വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 55 ലക്ഷം രൂപ അനുവദിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ബിപിസിഎല്ലിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപകരണങ്ങള്‍ വാങ്ങുന്നത്.
വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി.നൂഹ് എന്നിവരുമായി ബിപിസിഎല്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് അടിയന്തിരമായി ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്.

Comments are closed.