1470-490

പരപ്പനങ്ങാടിയിൽ ഭർതൃവീട്ടിൽ യുവതി തീ പൊള്ളലേറ്റ മരണം: സംശയം എന്ന് ബന്ധുക്കൾ പരാതിപെട്ടു

പരപ്പനങ്ങാടി: വെള്ളിയാഴ്ച്ച പരപ്പനങ്ങാടിയിലെ ഭർതൃവീട്ടിൽ വെച്ച് തീപ്പൊള്ളലേറ്റ് കോഴിക്കോട്മെഡിക്കൽ കോളേജിൽ വെച്ച് മരിച്ച യുവതി യുടെ മാതാവിന്റെ പരാതിയിന്മേൽ പൊലീസ് അന്വേഷണം തുടങ്ങി.
വേങ്ങര സ്വദേശി ഉണ്ണിയാലുങ്ങൽ സെയ്തലവി കമറുന്നിസ ദമ്പതികളുടെ മകളും പരപ്പനങ്ങാടി ശാന്തിനഗറിനടുത്തെ ചൊവ്വാക്കാരൻ പുറക്കാട്ട് റിയാഹ് ന്റെ ഭാര്യയുമായ ഷക്കീൻ ( 31) ണ് ഭർതൃഗൃഹത്തിൽ വെച്ച് വെള്ളിയാഴ്ച്ച പുലർച്ചെ ആറിന് തീപ്പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സക്കിടെ ഉച്ചയോടെ മരണ പെടുകയായിരുന്നു.മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ യും ഭർതൃമാതാപിതാക്കളുടെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷൗക്കിന്റെ മാതാവ് കമറുന്നിസയാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ഊർജിതമാണന്നും ,മരണവീട്ടിൽ വിരലടയാള വിദഗ്ധ സംഘവും ശാസ്ത്രീയ അന്വേഷണ സംഘംവും പൊലീസ്ചുമതലപെടുത്തിയ ക്യാമറ മേനും ശനിയാഴ്ച്ചമരണവീട് സന്ദർശിച്ച്‌ ഇതിനകം തെളിവ് ശേഖരിച്ചതായും തിരൂർ ഡിവൈഎസ് പി യുടെ നേത്യത്വത്തിൽ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്നും പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612