1470-490

ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കേണ്ടത് കെട്ടിട ഉടമകള്‍

ചാവക്കാട് നഗരസഭ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുന്ന കെട്ടിട ഉടമകളുടെ യോഗം വിളിച്ചുചേര്‍ത്തു. സംസ്ഥാനത്ത് കോവിഡ് 19 വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍തേടി എത്തിയവരെ സംരക്ഷിക്കാനുള്ള ചുമതല അവര്‍ താമസിക്കുന്ന കെട്ടിട ഉടമകളെ ഏല്‍പ്പിച്ചു.

തൊഴിലാളികള്‍ക്കുള്ള ഭക്ഷണം, താമസിക്കുന്ന കെട്ടിടവും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നത്, തൊഴിലാളികളുടെ വ്യക്തി ശുചിത്വം എന്നിവയുടെ ചുമതലയാണ് കെട്ടിട ഉടമകളെ ഏല്‍പ്പിച്ചത്. അവ കൃത്യമായി പരിശോധിക്കുകയും വീഴ്ച വരാതെ നോക്കേണ്ടതും ഉടമകളുടെ ഉത്തരവാദിത്വമാണ്. അല്ലാത്തപക്ഷം ദുരന്ത നിവാരണ വകുപ്പ് പ്രകാരമുള്ള ശിക്ഷാനടപടികള്‍ നഗരസഭ സ്വീകരിക്കുമെന്നും ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍. കെ അക്ബര്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിശോധനയും സൗജന്യ മരുന്ന് വിതരണവും നഗരസഭയുമായി ബന്ധപ്പെട്ട് ക്രമീകരിക്കാം.

നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ. എ മഹേന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസ്, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.