1470-490

വ്യാജ വാറ്റ് വാറ്റുന്നതിനിടെ ഒരാൾ അറസ്റ്റിൽ


വടകര ആയഞ്ചേരി തറോപ്പൊയിലിൽ വ്യാജ മദ്യം ഉണ്ടാക്കുന്നതിനിടെ ഒരാളെ വടകര പോലീസ് അറസ്റ്റ് ചെയ്തു തറോപ്പൊയിൽ പന്തപ്പൊയിൽ സ്വദേശി കുഴിച്ചാലിൽ രജീഷ്(31) നെയാണ് ലോക് ഡൗണിനിടെ വ്യാജ വാറ്റും വില്പനയും കൂടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വടകര സർക്കിൾ ഇൻസ്പെക്ടർ ഹരീഷ് പി എസിന് ലഭിച്ച രഹസ്യ വിവരത്തിനെതുടർന്ന് വടകര എസ് ഐ ഷറഫുദ്ധീനുംസതീശൻ (SCPO)അനുജിത്ത് (CPO) ആഷിൽ ശ്രീധർ, ഷിരാജ്‌ എന്നിവരടങ്ങുന്ന സംഘം പ്രതിയുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്….. ചാരായം നിർമിക്കാൻ ആവശ്യമായ വാഷും ഉപകരണങ്ങളും കണ്ടെടുക്കുകയും ചെയ്തതിനെ തുടർന്ന് പ്രതിയെയും ഉപകരണങ്ങളും വടകര എക്‌സൈസിന് കൈമാറി…
ബീവറേജ് ഷോപ്പുകളും മറ്റും പൂട്ടിയ സാഹചര്യത്തിൽ വ്യാജമദ്യ ഉത്പാദനം ലക്ഷ്യമിട്ട് ആരംഭിച്ച കേന്ദ്രമാണിതെന്ന് എസ് ഐ ശറഫുദ്ധീൻ വ്യക്തമാക്കി തിരുവള്ളൂർ ആയഞ്ചേരി തറോപ്പൊയിൽ പ്രദേശത്ത് ഇത്തരത്തിലുള്ള വ്യാജ വാറ്റും വില്പനയും നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ പോലീസ് ശക്തമായ നിയമ നടപടികൾ വരും ദിവസങ്ങളിൽ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Comments are closed.