1470-490

മകന്റെ മരണവാർത്ത അറിഞ്ഞ ‘അമ്മ നാട്ടിൽ മരണമടഞ്ഞു.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ മലയാളി നഴ്‌ സ്‌ ഹൃദയാഘാതം മൂലം നിര്യാതനായി. മകന്റെ മരണ വാർത്തയറിഞ്ഞ മാതാവും ഹൃദയാഘാതം മൂലം നാട്ടിൽ മരണമടഞ്ഞു. കുവൈത്തിലെ അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സും ചെങ്ങന്നൂർ മാവേലിക്കര കൊല്ലക്കടവ്‌ സ്വദേശിയുമായ രഞ്ചു സിറിയക്കാണ് (38) ഇന്ന് കാലത്ത്‌ ഹൃദയാഘാതം മൂലം കുവൈത്തിൽ മരണമടഞ്ഞത്‌. അബു ഹലീഫയിലെ ഫ്ലേറ്റിൽ വെച്ചായിരുന്നു അന്ത്യം. മകന്റെ മരണവാർത്ത അറിഞ്ഞ വിഷമത്തിൽ രഞ്ചുവിന്റെ മാതാവ്‌ കുഞ്ഞുമോൾ സിറിയക്കും ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ വെച്ച്‌ മരണമടഞ്ഞതായി ബന്ധുക്കൾക്ക്‌ വിവരം ലഭിച്ചു. രഞ്ചുവിന്റെ ഭാര്യ ജീന അദാൻ ആശുപത്രിയിൽ നഴ്‌സാണ്. മകൾ ഇവാൻജെലിൻ.

Comments are closed.