1470-490

ഹൃദയാഘാതത്താൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം അടക്കം ചെയ്തു.

ഹായിൽ.അജ്‍ഫറിൽ ഹൃദയാഘാതത്താൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം അടക്കം ചെയ്തു. കോട്ടയം ചങ്ങനാശേരി ഫാത്തിമാപുരം കാനു പറമ്പിൽ പരേതനായ ശാഹുൽ ഹമീദ് -സുബൈദ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് അൻസാരി (49)ന്റെ മൃതദേഹമാണ് ഇന്നലെ അസർ നമസ്ക്കാരനന്തരം അജ്‌ഫർ ഖബർ സ്ഥാനിൽ അടക്കം ചെയ്തത്. ഹായിലിൽ നിന്നും നൂറ്റമ്പത് കിലോ മീറ്റർ അകലെയുള്ള അജ്‍ഫറിൽ ഇരുപത് വര്ഷത്തോളമായി ജോലി നോക്കി വരുന്ന അൻസാരി രണ്ടാഴ്ച മുൻപാണ് അവധി കഴിഞ്ഞു മടങ്ങിയെത്തിയത് ഭാര്യ ബീന മക്കൾ മുഹമ്മദ് സാഹിൽ, ഫിദ, നടപടി ക്രമങ്ങൾക്കായി ഇന്ത്യൻ സോഷ്യൽ പ്രവർത്തകരായ ഷമീം ശിവപുരം, നൗഷാദ്, സാമൂഹ്യ പ്രവർത്തകരായ ചാൻസ് റഹ്‌മാൻ, ജവാദ് രംഗത്തുണ്ടായിരുന്നു

Comments are closed.