1470-490

ലോക്ഡൗണ്‍: പോലീസ് അതിക്രമം അവസാനിപ്പിക്കുക- എന്‍.സി.എച്ച്.ആര്‍.ഒ

കോഴിക്കോട്: ലോക്ഡൗണിന്റ പേരില്‍ കേരളത്തില്‍ പോലീസ് നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍.സി.എച്ച്.ആര്‍.ഒ) കേരള ചാപ്റ്റര്‍ ആവശ്യപ്പെട്ടു. ഭക്ഷ്യവസ്തുക്കള്‍ക്കായി പുറത്തിറങ്ങുന്നവരെയും ചികില്‍സയ്ക്കായി ആശുപത്രിയിലേക്കു പോവുന്നവരെയും ഫീല്‍ഡില്‍ ജോലിക്കെത്തുന്ന സര്‍ക്കാര്‍ ജീവനക്കാരെ പോലും തെരുവില്‍ മര്‍ദ്ദിക്കുന്ന രീതി കൊറോണ രോഗത്തിന്റെ മറവില്‍ പോലീസ് നടത്തുന്ന ഭീകരതയാണ്.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് യാതൊരു വിധ പരിഗണനയും നല്‍കാതെയാണ് പോലീസ് മര്‍ദ്ദനം അഴിച്ചുവിടുന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍ പോലും, നിയമം നടപ്പാക്കാനെന്ന വ്യാജേന ലംഘിക്കപ്പെടുകയാണ്.
ഇത്തരത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അന്യായമായി ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നും എന്‍.സി.എച്ച്.ആര്‍.ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ സമദും ആവശ്യപ്പെട്ടു.

Comments are closed.