1470-490

ഇഞ്ചക്കുണ്ട് കൽക്കുഴിയിൽ ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റ്

20 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ

ഇഞ്ചക്കുണ്ട് കൽക്കുഴിയിൽ ഇരുപത് ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൽക്കുഴി ഏഴിമല വീട്ടിൽ ചാർളി (40) ആണ് അറസ്റ്റിലായത്. ഇയാളുടെ താമസമില്ലാത്ത വീട്ടിൽ നിന്നാണ് ചാരായം പിടികൂടിയത്. ലോക്ക് ഡൗണിൽ ബാറുകൾ അടച്ചതോടെ ഇയാൾ ചാരായം വാറ്റി വിൽപ്പന നടത്താനുള്ള ശ്രമമായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ.മനോജ്, വിന്നി സി.മാത്യു, വൽസൻ, ബെന്നി, അജിത്, പിങ്കി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments are closed.