1470-490

അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണം ലഭ്യമാക്കണം- ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ

ജില്ലയിൽ ആരും വിശന്നിരിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. അതിഥി തൊഴിലാളികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ, ഭക്ഷണം ഉണ്ടാക്കാൻ ബുദ്ധിമുട്ടുന്നവർ എന്നിവർക്ക് ഭക്ഷണം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എലത്തൂർ നിയോജക മണ്ഡലത്തിലെ കുരുവട്ടൂർ, കക്കോടി പഞ്ചായത്തുകളിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആളുകൾക്ക് റേഷൻ മുടങ്ങാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. രണ്ട് ഗ്രാമ പഞ്ചായത്തിലെയും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനവും മന്ത്രി വിലയിരുത്തി. കക്കോടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തി സമയം വൈകുന്നേരം ആറ് മണി വരെ നീട്ടാനും യോഗത്തിൽ നിർദേശം നൽകി.

കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ 338 പേരും കക്കോടി ഗ്രാമപഞ്ചായത്തിൽ 321 പേരുമാണ് നിരീക്ഷണത്തിൽ ഉള്ളത്.

യോഗത്തിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ. പി ശോഭന, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ചോയിക്കുട്ടി, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അപ്പുക്കുട്ടൻ, വൈസ് പ്രസിഡണ്ടുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612