1470-490

തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷണം മുടങ്ങിയ തെരിവു നായ്ക്കള്‍ക്കും ഭക്ഷണം നല്‍കാന്‍ തയ്യാറായി കോര്‍പ്പറേഷന്‍. ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു ആറിടത്തായാണ് ഭക്ഷണം നല്‍കിയത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് വരെ ഈ പ്രവര്‍ത്തനം തുടരുമെന്നും മേയര്‍ അജിത ജയരാജന്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളിലാണ് ഭക്ഷണം എത്തിച്ചു നല്‍കുന്നത്. നഗര പരിധിയില്‍ തുടങ്ങിയ വിവിധ അഗതി കേന്ദ്രങ്ങളില്‍ ബാക്കി വരുന്ന ഭക്ഷണമാണ് തെരുവ് നായ്ക്കള്‍ക്ക് നല്‍കുന്നത്. ഡെപ്യൂട്ടി മേയര്‍ റഫി ജോസ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ കരോളി ജോഷ്വ, കൗണ്‍സിലര്‍ സതീഷ് ചന്ദ്രന്‍, ഡി പി സി മെമ്പര്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.