1470-490

കേരളത്തില്‍ ആദ്യ കൊവിഡ് മരണം

എറണാകുളം: കേരളത്തില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. 69കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഈ മാസം 16നാണ് ഇയാള്‍ ദുബൈയില്‍ നിന്നെത്തിയത്.

കടുത്ത ഹൃദ്രോഗത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും ചികിത്‌സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം 28ന് രാവിലെ 8 മണിക്കാണ് മരിച്ചത്. ഇയാൽ താമസിച്ചിരുന്ന ഫ്ളാറ്റിലെ മറ്റ് താമസക്കാരെ നിരീക്ഷിക്കുന്നുണ്ട്.

Comments are closed.