1470-490

വ്യാജമദ്യത്തിനെതിരെയുള്ള നടപടി എക്സൈസ് ശക്തമാക്കി.


നരിക്കുനി: ചേളന്നൂർ റെയ്ഞ്ച് എക്സൈസ് പാർട്ടി റെയ്ഞ്ചിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മടവൂർ കീഴുപറമ്പിൽ കൊല്ലരു കണ്ടി മലയിൽ നിന്നും 440 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും, കക്കോടി വില്ലേജിലെ പൂവ്വത്തൂർ ക്ഷേത്രത്തിനു സമീപത്തെ പാടശേഖരത്തിലെ കുളത്തിൽ നിന്നും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു.പ്രതികളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. മദ്യവില്പനക്കെതിരെ, പ്രത്യേകിച്ച് വ്യാജമദ്യ വില്പനക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പി.പി.വേണു അറിയിച്ചു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺ കുമാർ, സജീവ് സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്, നൗഫൽ എന്നിവരും പങ്കെടുത്തു. വ്യാജമദ്യത്തിനെതിരെ ജനങ്ങൾ കരുതിയിരിക്കണമെന്നും ,ഇത്തരം എന്തെങ്കിലും സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിൽ അറിയിക്കണമെന്നും ഇൻസ്പെക്ടർ അറിയിച്ചു.

Comments are closed.