അധികാരം അലങ്കാരമല്ലന്ന് അഭിമാനിക്കുന്ന ഡി.എം.ഒ. ഡോ: സക്കീന

കെ.പി.ഒ, റഹ്മത്തുല്ല
പ്രതിസന്ധികളെ പൂമാലയായി സ്വീകരിച്ച് ഓടി നടക്കുകയാണ്
മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ കെ.സക്കീന,
മലപ്പുറം ജില്ലയുടെ പ്രതികൂല സഹചര്യങ്ങൾ
പ്രതിസന്ധികൾ എന്തുമാവട്ടെ പൂമാലയായി സ്വീകരിച്ച്
അറിയുക….
ഉറങ്ങുമ്പോൾ പോലും അറിയാതെ തന്നെ
ഓടി തീർന്നു കൊണ്ടിരിക്കുന്ന
ഒരേ ഒരു ഘടികാരമാണ് നമ്മുടെആയുസ്
നാടിനും
നാട്ടുകാരുടെ ആരോഗ്യത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന
കർമ്മഭൂമിയിൽ നിറസാനിധ്യമാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: കെ.സക്കീന, ജില്ലയിലെ
ആരോഗ്യ മേഖലയിൽ കഴിഞ്ഞ കാലങ്ങളിലുണ്ടായ എല്ലാ കാതലായ മാറ്റങ്ങൾക്കും
വള്ളുവനാടൻ ചിരിയുടെ ഉടമയായ സക്കീനയുടെ പിന്തുണയുണ്ടായിട്ടുണ്ട്,
ജില്ലക്ക് അഭിമാനിക്കാവുന്ന ജില്ലക്കാരായ ഉദ്യോഗസ്ഥമേധാവികളാണ് ഇപ്പോൾ നേതൃത്വത്തിലുള്ളത്, കൊരോണഭീതിയെ തുടർന്നുള്ള ദൈനംദിന അവലോകന യോഗങ്ങൾ, ഏകാപനം, ശാക്തീകരണങ്ങൾ എല്ലാം
ജില്ലാ പോലിസ് മേധാവി
യു. അബ്ദുൽ കരീം ഐ.പി.എസ്.ജില്ലാ കലക്ടർ ജാഫർ മാലിക്ക്, എ ഡി.എം.എൻ.എം.മഹറലി എന്നിവരുടെ കൂടെ രാപകൽ ഭാവ വെത്യാസമില്ലാതെ ഓടി നടക്കുകയാണ്,
ആരോഗ്യ പ്രവർത്തകരെ ഒരേ കുടക്കീഴിൽ അണിനിരത്തി പ്രതിക്കൂല സഹചര്യത്തെ നേരിടുന്നതിനുള്ള നെട്ടോട്ടത്തിലാണ് സക്കീനഡോക്ടർ,
കൊറോണ ഭീതിയിൽ ലോകം ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോൾ മലപ്പുറം ജില്ലയിലെ കോ രോണ പ്രതിരോധ ബോധവൽക്കരണ ത്തിലെ മുൻനിര പോരാളിയായി മാറിയിരിക്കുന്ന ഡോ: സക്കീന
മങ്കട യുടെ മകളും
വെന്നിയൂരിന്റെ മരുമകളുമാണ്. മങ്കട ഗവ: ഹൈസ്കൂളിൽ നിന്ന് 1981-82 ബാച്ചിൽ പത്താംതരം പൂർത്തിയാക്കിയ വള്ളുവനാടിന്റെ മനസറിയുന്ന സാധാരക്കാരിയായ പെൺകുട്ടി ,ഇന്നും പഠിച്ച സ്കൂളിലെ അലുംനിയോടൊപ്പം ചേർന്ന് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജന്മനാട്ടിൽ നേതൃത്വം നൽകാറുണ്ട്, കഠിനാദ്ധ്വാനത്തിന്റെയും സ്വയം പ്രയത് ഞത്തിന്റേയും
അർപ്പണബോധത്തിന്റേയും പ്രതിഫലനമാണ് ഒരു സാധാരണ സർക്കാർ ഡോക്ടറായി സേവനത്തിനിറങ്ങിയ സക്കീനയെ ഉന്നതങ്ങളിലെത്തിച്ചത്, ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളോട് നീതീപുലർത്തുക എന്നത് കൃത്യ നിർവഹണത്തിന്റെ ഭരണഘടനയായി സ്വീകരിച്ച സാധാരണക്കാരുടെ ഡോക്ടർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉൾപ്പെടെ സംസ്ഥാനത്തെവിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ടി ചിട്ടുണ്ട്,
നിരവധി തവണ കേന്ദ്ര-കേരള ഗവ: ഹജ്ജ് സംഘത്തിൽ മെഡിക്കൽ വിംഗിനു നേതൃത്വം നൽകിയിട്ടുണ്ട്,
മങ്കട സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കാരയിൽ സെയ്താലിക്കുട്ടിയുടേയും
മുൻ ബാങ്ക് ഡയറക്ടർ മറിയുമ്മയുടേയും മകളാണ്,
തിരൂരങ്ങാടി വെന്നിയൂർ സ്വദേശിയും ഫറോക്ക് കോളേജ് (കെമിസ്റ്ററി) റിട്ട: പ്രൊഫസറുമായ മുസ്‌ല്യാരകത്ത് ജാഫറാണ് ഭർത്താവ് ,നാസ്മിൻ നിസാർ അഹമദ് കോട്ടക്കൽ (ദുബൈ) ഡോ: നദീം (കർണാടക)
ഡോ: ന ഹീ മ (എം.ഇ.എസ്, പെരിന്തൽമണ്ണ) എന്നിവർ മക്കളാണ്,
സഹോദരങ്ങൾ: ഹനീഫ, മുസ്തഫ, സലീന ( കൂട്ടിൽ സ്കൂൾ, അധ്യാപിക), രണ്ട് വർഷത്തിലധികമായി
ഡോ.സക്കീന ജില്ലയുടെ ആരോഗ്യ വിഭാഗം മേലാധികാരിയായി ചുമതലയേറ്റെടുത്തിട്ട്,
വിദ്യാഭ്യാസ രംഗത്ത് വെത്യസ്ത്ഥ ചിന്താധാരയിലുള്ള നവോത്ഥാന നായകരുടെ കർമ്മഭൂമിയായമങ്കട ഗ്രാമത്തിന്റെ
അഭിമാനമാണ് ഡോ: സക്കീന,.
Comments are closed.