1470-490

കോവിഡ് 19: സെക്യൂരിറ്റി ജീവനക്കാര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

സെക്യൂരിറ്റി ജീവനക്കാര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

• എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന സമയം മുതല്‍ ഡ്യൂട്ടി തീരുന്ന സമയം വരെ മൂന്ന് ലയര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
• ഡ്യൂട്ടി സമയത്ത് പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ( ശരീര പരിശേധന, പൊതുജനങ്ങളുടെ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, എന്നിവര്‍ ) കയ്യുറകളും മാസ്‌കും നിര്‍ബന്ധമായും ധരിക്കണം.
• ദേഹപരിശോധന നടത്തുന്ന സെക്യൂരിറ്റി ജീവനക്കാര്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ മറ്റു സുരക്ഷാ ഉപകരണങ്ങള്‍ ( വ്യക്തികളുടെ ശരീരവുമായി തൊടുവാന്‍ സാധ്യത ഉള്ളവ) ഉപയോഗിക്കുന്നുവെങ്കില്‍ ഓരോ ഉപയോഗത്തിന് ശേഷം ബ്ലീച് ലായനി ഉപയോഗിച്ചോ  ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റെസര്‍ ഉപയോഗിച്ചോ അവ വൃത്തിയാക്കിയ ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
• ഇടയ്ക്കിടെ കൈ കഴുകുക (കയ്യുറകള്‍ ഉപയോഗിക്കുന്നില്ല എങ്കില്‍ )
• പൊതു സ്ഥലങ്ങളില്‍ കഴിവതും സ്പര്‍ശിക്കാതെ ഇരിക്കുക.
• ഹസ്തദാനം ഒഴിവാക്കുക.
• ജീവനക്കാരോടും ഉപഭോക്താവിനോടും സാമൂഹിക അകലം എല്ലായ്‌പ്പോഴും പാലിക്കുക.
• ഉപഭോക്താക്കള്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒരേ സമയം എത്തുന്നത് നിരുത്സാഹപ്പെടുത്തുക.
• പൊതു സ്ഥലങ്ങളിലെ റയിലുകള്‍, കൈവരികള്‍, കൈപ്പിടികള്‍ എന്നിവ പൊതു ജനങ്ങള്‍ ഉപയോഗിക്കുന്നത് പരമാവധി കുറക്കാന്‍ നിര്‍ദേശിക്കുക.
• ഉപഭോക്താക്കള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. അല്ലാത്തപക്ഷം അങ്ങനെ പാലിക്കണമെന്ന് അവരോട് ആവശ്യപ്പെടുക.
• ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ മാസ്‌കും കയ്യുറകളും ശരിയായ രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യണം. (അടപ്പുള്ള ബിന്നുകളില്‍  ഇവ പിന്നീട് ബ്ലീച്ച് ലായനിയില്‍ മുക്കി വച്ച് കുഴിച്ചു മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യുക.) നിര്‍മ്മാര്‍ജ്ജനം ചെയ്യണം.
• ഉപയോഗിച്ച യൂനിഫോം അണുവിമുക്ത ലായനിയില്‍ മുക്കിയ ശേഷം കഴുകി വെയിലില്‍ ഉണക്കി വീണ്ടും ഉപയോഗിക്കണം.
• ഉപയോഗിച്ച മാസ്‌ക്കും കയ്യുറകളും വീണ്ടും ഉപയോഗിക്കാതെ ഇരിക്കുക.
• പനിയോ ചുമയോ പോലുള്ള രോഗ ലക്ഷണങ്ങളുള്ളപ്പോള്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കണം.
• സംശയ നിവാരണത്തിനായി ദിശയുടെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുക. 1056/ 0471 -2552056.

Comments are closed.