1470-490

കോവിഡ് 19: മാനസിക പ്രയാസങ്ങള്‍ പങ്കുവെക്കാം

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വ്യക്തികളും കുടുംബങ്ങളും അനുഭവിക്കുന്ന മാനസിക പിരിമുറുക്കം, സമ്മര്‍ദ്ദം, ഉത്ക്കണ്ഠ, ഭയം തുടങ്ങിയ പ്രയാസങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും കുടുംബാംഗങ്ങള്‍  തമ്മിലുള്ള ആശയവിനിമയവും ബന്ധങ്ങളും ആനന്ദകരമാക്കുന്നതിനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടെലികൗണ്‍സലിങ് സംവിധാനം ഒരുക്കുന്നു.

ജില്ലാപഞ്ചായത്ത് സുരക്ഷാ പദ്ധതി, പി.എസ്.എസ്. പി. മൈഗ്രന്റ് സുരക്ഷാ പദ്ധതി, പി.ഡി.എച്ച്. ടി.ജി സുരക്ഷാ പദ്ധതി, എം.സി.ഫ്. സുരക്ഷാ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ടെലികൗണ്‍സലിങ്് സംവിധാനം ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് സേവനത്തിനായി  9847028794, 9048769400, 9633352126, 9747820230,  9605681082  തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടാം.
 മദ്യം, മയക്കുമരുന്ന് മറ്റ് ലഹരി ഉത്പന്നങ്ങള്‍ എന്നിവയില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നവര്‍ക്ക് മഞ്ചേരി ഗവ. ഒ.എസ്.ടി. ഡി-അഡിക്ഷന്‍ കേന്ദ്രത്തിന്റെ സേവനങ്ങള്‍ 9567111459 എന്ന നമ്പറിലും ലഭ്യമാകുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹമീദ് കട്ടുപ്പാറ അറിയിച്ചു.

Comments are closed.