1470-490

കോവിഡ് 19: ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ മാസക് കൈമാറി.

ബാലുശ്ശേരി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹിളാ മോർച്ച നിയോജക മണ്ഡലം കമ്മിറ്റിയും, ബി.ജെ.പി.പനങ്ങാട് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ മാസക് കൈമാറി. മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈനി ജോഷി, മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് റീന ടി.കെ എന്നിവർ ചേർന്ന് മാസ്ക് സി.ഐ. ജീവൻ ജോർജജിന് കൈമാറി.ബി.ജെ.പി.നിയോജക മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം, മണ്ഡലം സെക്രട്ടറി രവീന്ദ്രൻ, മണ്ഡലം കമ്മിറ്റി അംഗം പ്രസാദ്, ബി.ജെ.പി.പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് പ്രജീഷ് കിനാലൂർ എന്നിവർ സന്നിഹിതരായി.

Comments are closed.