1470-490

കോവിഡ് 19: മലപ്പുറം ജില്ലയില്‍ തെരുവില്‍ കഴിയുന്നവര്‍ക്കായി പ്രത്യേക അഭയ കേന്ദ്രങ്ങള്‍

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക അഭയ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. വഴിക്കടവ്, കൊണ്ടോട്ടി, തിരൂര്‍, പെരിന്തല്‍മണ്ണ, അരീക്കോട്, ചങ്ങരംകുളം എന്നിവിടങ്ങളിലായി ആറു കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. വിദ്യാലയങ്ങളിലാണ് അഭയ കേന്ദ്രങ്ങള്‍ ഒരുക്കുക.
തെരുവില്‍ കഴിയുന്നവരെ പ്രത്യേക അഭയ കേന്ദ്രങ്ങളിലേക്കു മാറ്റി പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കും. ഇങ്ങനെ മാറ്റുന്നവര്‍ക്ക് സാമൂഹിക അടുക്കളകളില്‍ നിന്ന് സൗജന്യമായി ഭക്ഷണം നല്‍കും. ഓരോ മേഖലകളിലേയും വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പ്രതിനിധി, ദ്രുത കര്‍മ്മ സംഘത്തിലെ വളണ്ടിയര്‍മാര്‍ എന്നിവര്‍ക്കാണ് അഭയ കേന്ദ്രങ്ങളുടെ മേല്‍നോട്ട ചുമതല. ഒരു കേന്ദ്രത്തില്‍ രണ്ടു വളണ്ടിയര്‍മാര്‍ വീതമുള്ള മൂന്നു സംഘങ്ങളാണ് ഊഴമിട്ടു പ്രവര്‍ത്തിക്കുക. ഇവര്‍ക്ക് പ്രത്യേക പാസ് നല്‍കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Comments are closed.