1470-490

കോവിഡ് പ്രതിരോധത്തിന് ആവശ്യമെങ്കിൽ ഗുരുവായൂരിൽ ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കും

ഗുരുവായൂർ: കോവിഡ് പ്രതിരോധത്തിന് ആവശ്യമെങ്കിൽ ഗുരുവായൂരിൽ ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കും. മന്ത്രി എ.സി. മൊയ്തീൻറെ നേതൃത്വത്തിൽ നഗരസഭയിൽ ചേർന്ന യോഗത്തിൽ ഗുരുവായൂരിലെ സൗകര്യങ്ങൾ വിലയിരുത്തി. ദേവസ്വത്തിൻറെ സ്ഥാപനങ്ങളെല്ലാം വിട്ടുനൽകാമെന്ന് ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ അറിയിച്ചു. തങ്ങളുടെ ലോഡ്ജുകൾ വിട്ടുനൽകാമെന്ന് ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു. വെള്ളം, ലോൺട്രി തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഒരുക്കേണ്ടി വരുമെന്നും അവർ യോഗത്തിൽ പറഞ്ഞു. മെഡിക്കൽ സംഘങ്ങൾക്ക് താമസിക്കാനും വാഹനങ്ങളെത്തിക്കാനും ഉള്ള സൗകര്യങ്ങളും ലോഡ്ജുകളിലെ ബാത്ത് അറ്റാച്ച്ഡ് മുറികളും ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കാൻ അനുയോജ്യമാണെന്നാണ് വിലയിരുത്തൽ. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, കലക്ടർ എസ്. ഷാനവാസ്, നഗരസഭാധ്യക്ഷ എം. രതി, വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Comments are closed.