1470-490

കോവിഡ് 19: വീടുകളില്‍ സഹായിക്കാനായി പോകുന്ന ജോലിക്കാര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

• വ്യക്തി ശുചിത്വം പാലിച്ചുവേണം ദിവസവും വീടുകളില്‍ പോകേണ്ടത്.
• സാമൂഹിക അകലം എല്ലായ്‌പ്പോഴും പാലിക്കാന്‍ ശ്രദ്ധിക്കണം.
• സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകുക
• തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തോര്‍ത്തോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായും മൂടുക.
• കൈകള്‍ മുഖത്ത് സ്പര്‍ശിക്കാതെ ശ്രദ്ധിക്കുക.
• മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ അവ ഒരു ആല്‍ക്കഹോള്‍ ക്ലീനിങ്് ലോഷന്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്യണം.
• വീട്ടില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം മാറിയിട്ട് വേണം ജോലി ചെയ്യുന്ന വീട്ടില്‍ ജോലിക്ക് തയ്യാറാകാന്‍.
• ഒന്നില്‍ കൂടുതല്‍ വീടുകളില്‍ ഒരേ ദിവസം പോകുന്ന ആളാണെങ്കില്‍ അടുത്ത വീട്ടില്‍ പോകുന്നതിനു മുമ്പ് വ്യക്തി ശുചിത്വം വരുത്തി വസ്ത്രം മാറിയ ശേഷം വേണം പോകാന്‍.
• ഒരു ദിവസത്തെ ജോലിക്ക് ശേഷം തിരികെ സ്വന്തം വീട്ടില്‍ എത്തുന്ന ആള്‍ക്കാരാണെങ്കില്‍ എത്തിയാലുടന്‍ ദേഹ ശുദ്ധി വരുത്തി വസ്ത്രം മാറിയ ശേഷം മാത്രം വീട്ടില്‍ പ്രവേശിക്കുന്നതാണ് അഭികാമ്യം.
• സമ്പര്‍ക്ക വിലക്കിലുള്ള ഏതെങ്കിലും വീട്ടില്‍ ആണെങ്കില്‍ വീട്ടിലെ എല്ലാവരോടും സാമൂഹിക അകലം പാലിക്കുകയും സമ്പര്‍ക്ക വിലക്കിലുള്ള വ്യക്തി ഉപയോഗിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ അവരെ പരിചരിക്കുന്ന വ്യക്തികള്‍ മാത്രം കൈകാര്യം ചെയ്യുക.
• സമ്പര്‍ക്ക വിലക്കിലുള്ള വ്യക്തിയുടെ റൂം ഒഴികെ ബാക്കി മുറികള്‍ മാത്രം 0.05 % ബ്ലീച് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
• പനിയോ ചുമയോ പോലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കണം.
• സംശയ നിവാരണത്തിനായി ദിശയുടെ ടോള്‍ ഫ്രീ നമ്പര്‍ ലേക്ക് വിളിക്കുക. 1056/0471 – 2552056

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373