1470-490

കോവിഡ്-19 സാമ്പിള് പരിശോധന ഇനി കോട്ടയത്തും

കൊറോണ വൈറസ് ബാധ സംശയിക്കപ്പെടുന്നവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് കോട്ടയത്തും സംവിധാനമായി. മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ തലപ്പാടി ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ചില്‍ ഇന്ന് പരിശോധന ആരംഭിക്കും. കേന്ദ്രത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് അനുമതി നല്‍കിയിരിക്കുന്നത്.

ദിവസേന അന്‍പതു സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. എട്ടു മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാകും. നിലവില്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കോട്ടയത്തുനിന്നുള്ള സാമ്പിളുകള്‍ പരിശോധിക്കുന്നത്. ഇവിടുത്തെ പരിശോധനയില്‍ പോസിറ്റീവെന്ന് കണ്ടെത്തുന്ന സാമ്പിളുകള്‍ അന്തിമ സ്ഥിരീകരണത്തിനായി ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധിക്കും.

Comments are closed.