1470-490

കോവിഡ് 19: മെഡിക്കല്‍ സ്‌റ്റോറുകളിലെ ജീവനക്കാര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

• എല്ലാ മെഡിക്കല്‍ സ്‌റ്റോറുകളിലും കൈകഴുകുന്നതിനുള്ള സൗകര്യവും ആവശ്യത്തിന് ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാണെന്ന് കട ഉടമ ഉറപ്പുവരുത്തണം.
• സ്ഥാപനത്തിലെ ജീവനക്കാര്‍ കൃത്യമായ ഇടവേളകളില്‍ കൈകള്‍ സാനിറ്റൈസ് ചെയ്യണം.
• മരുന്നുകള്‍ വാങ്ങുവാന്‍ വരുന്നവര്‍ക്ക് ഉപയോഗിക്കാന്‍  ഹാന്‍ഡ് സാനിറ്റൈസര്‍ സജ്ജീകരിക്കണം.
• മരുന്നുകള്‍ വാങ്ങുവാന്‍ വരുന്നവരെ ഒരു മീറ്റര്‍ ശാരീരിക അകലം പാലിക്കുന്ന രീതിയില്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തി മാത്രം മരുന്നുകള്‍ ഡിസ്‌പെന്‍സ് ചെയ്യുക.
• ജീവനക്കാര്‍ തമ്മിലും ഉപഭോക്താക്കളുമായും സാമൂഹിക അകലം( ഒരു മീറ്റര്‍) പാലിക്കുന്നതിന് ശ്രദ്ധിക്കണം.
• ജീവനക്കാര്‍ ഉപയോഗിച്ച മാസ്‌ക്കുകളും കൈയുറകളും വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. ഇവ ശാസ്ത്രീയമായ രീതിയില്‍ മാത്രം നിര്‍മാര്‍ജ്ജനം ചെയ്യണം.
• ജീവനക്കാര്‍ മാസ്‌ക്, ഗ്ലവ്‌സ് എന്നിവ ധരിച്ച് മാത്രം ജോലി ചെയ്യുക.
• പരമാവധി മരുന്ന് കുറുപ്പടി കൈകളില്‍ വാങ്ങാതെ കൗണ്ടറിലുള്ള ക്ലിപ്പ് ബോര്‍ഡില്‍ വയ്ക്കാന്‍ ഉപഭോക്താവിനോട് നിര്‍ദേശിക്കണം.
• പേയ്‌മെന്റ് കൗണ്ടറുകളില്‍ ഇരിക്കുന്ന ജീവനക്കാരും ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താവും ഓരോ പണമിടപാടിന് ശേഷവും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം.
• പരമാവധി ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കണം.
• പനി,ജലദോഷം,തൊണ്ടവേദന തുമ്മല്‍ തുടങ്ങിയ രോഗാവസ്ഥകള്‍ പറഞ്ഞ് പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ സ്വയം ചികിത്സാര്‍ഥം വരുന്നവര്‍ക്ക് യാതൊരു കാരണവശാലും മരുന്നുകള്‍ നല്‍കാന്‍  പാടില്ല.
• ആവശ്യമായ മരുന്നുകളുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കുക. മദ്യം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കോഡീന്‍ അടങ്ങിയ COUGH സിറപ്പുകളുടെയും സൈക്കോട്രോപിക് സബ്സ്റ്റന്‍സുകള്‍ അടങ്ങിയ മരുന്നുകളുടെയും ദുരുപയോഗം തടയാന്‍ ചട്ടങ്ങള്‍ പാലിക്കുക.

Comments are closed.