1470-490

കോവിഡ് 19 : സമഗ്ര പ്രതിരോധത്തില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത്

കോവിഡ് 19 സമഗ്ര പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് ഏകോപന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രി ഉള്‍പ്പെടെ ജില്ലാ പഞ്ചായത്തിന് കീഴില്‍ വരുന്ന മൂന്ന് ആശുപത്രികളിലായി രോഗലക്ഷണം കാണുന്നവരെ ക്വറന്റൈനില്‍ വെയ്ക്കുന്നതിനും രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷന്‍ വാര്‍ഡുകളിലാക്കി പരിചരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലഭരണകൂടവുമായി സഹകരിച്ച് കൃത്യമായി നടത്തിവരുകയാണ് തൃശൂര്‍ ജില്ലാ പഞ്ചായത്ത്. ഇതോടെ ആശുപത്രികളുടെ പരിസരം അണുവിമുക്കമാക്കുകയും ആവശ്യമായ മരുന്ന്, മാസ്‌ക്, സാനിറ്റൈസര്‍ ലഭ്യമാക്കുന്നതിനും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. ഓക്‌സിജന്‍ സിലിന്ററുകളുടെ എണ്ണക്കുറവ് പരിഹരിക്കുകയും, വെന്റിലേറ്റര്‍ സൗകര്യം ഉറപ്പും വരുത്താനും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കാനും സാധിച്ചു. തിരക്കിട്ട പ്രതിരോധ പ്രവര്‍ത്തനത്തിലും ജനങ്ങളെ കൈവിടാതെ തൃതല പഞ്ചായത്തുകളുടെയും ഇടപെടലുകളിലൂടെ സമൂഹ അടുക്കള സജ്ജമാക്കുകയാണ് ജില്ലയില്‍. ജില്ലയിലെ ഏഴ് മുന്‍സിപ്പാലിറ്റികളിലും 52 ഗ്രാമ പഞ്ചായത്തുകളിലും ഇതിനോടകം സമൂഹ അടുക്കള ആരംഭിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ എല്ലാ ദുര്‍ബലരായ ജനങ്ങള്‍ക്കും സൗജന്യമായും ഇതര സംസ്ഥാന തൊഴിലാളികളായി താമസിക്കുന്നവര്‍ക്ക് 20 രൂപ നിരക്കിലും ഭക്ഷണം ലഭ്യമാക്കാനാകും. അടുത്ത ദിവസങ്ങളിലായി ജില്ലയില്‍ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സേവനം ലഭ്യമാകും.

ആശുപത്രികളില്‍ പ്രതിരോധ പ്രവര്‍ത്തനത്തിനായി ജോലി ചെയ്യുന്ന 40 ലേറെ ജീവനക്കാര്‍ക്ക് താമസിക്കുവാന്‍ ഹോസ്റ്റല്‍ സ്വകര്യവും ഭക്ഷണവും യാത്രാ സ്വകര്യവും ഏര്‍പ്പെടുത്താന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ സാനിറ്റൈസറുകളും മാസ്‌ക്കുകളും നിര്‍മ്മിക്കുകയും ജില്ലാ സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ ഹോസ്പിറ്റലിനെ എല്ലാ സജ്ജീകരണങ്ങളോടും കൂടി ക്വറന്റൈന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സമഗ്ര പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ മുന്നേറുകയാണ് തുശൂര്‍ ജില്ലാ പഞ്ചായത്ത്.

Comments are closed.