1470-490

കോവിഢ് 19: യഥാർഥ വിവരം മറച്ചുവെച്ച് ചികിത്സതേടി: യുവാവിനെതിരേ കേസെടുത്തു.

പെരിന്തൽമണ്ണ: വിദേശത്തുനിന്ന് നാട്ടിലെത്തിയ തീയതിയും മറ്റും മറച്ചുവെച്ച് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെതിരേ പെരിന്തൽമണ്ണ പോലീസ് കേസെടുത്തു. പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽകോളേജ് ആശുപത്രിയിലാണ് സംഭവം. 32-കാരനാണ് തോൾ ശസ്ത്രക്രിയക്ക് ആശുപത്രിയിലെത്തിയത്. നാട്ടിലെത്തിയപ്പോൾ 14 ദിവസം ക്വാറന്റൈനിൽ കഴിയാൻ വിമാനത്താവളത്തിൽനിന്ന് നിർദേശിച്ചിരുന്നതായും പറയുന്നു. 20-ന് ആശുപത്രിയിലെ തീയേറ്റർ സമുച്ചയത്തിൽ ശസ്ത്രക്രിയ നടത്തി. കഴിഞ്ഞമാസം ആദ്യവാരത്തിൽ നാട്ടിലെത്തിയതാണെന്നാണ് ആശുപത്രിയിൽ അറിയിച്ചിരുന്നത്. പിന്നീടാണ് ഈമാസം 20-നാണ് എത്തിയ ആളാണെന്നും വിവരങ്ങൾ മറച്ചുവെക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർക്ക് വിവരം ലഭിച്ചത്. ഇതോടെ ആശുപത്രിയിലെ ഐസൊലേഷനിലേക്ക് മാറ്റുകയും കളക്ടർ, ഡി.എം.ഒ, പോലീസ് എന്നിവരെ അറിയിക്കുകയുമായിരുന്നു. വെള്ളിയാഴ്ച ആരോഗ്യവകുപ്പ് ആംബുലൻസിൽ യുവാവിനെ മഞ്ചേരി മെഡിക്കൽകോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മുഴുവൻ ആശുപത്രി ജീവനക്കാരെയും വീടുകളിൽ നിരീക്ഷണത്തിലേക്ക് ആശുപത്രി അധികൃതർ മാറ്റിയിട്ടുണ്ട്.

Comments are closed.