1470-490

കൊറോണക്കാലത്ത് വളർത്തുനായയ്ക്കും ആധുനിക ചികിത്സ ഉറപ്പാക്കി

മഹാമാരിയായ കൊറോണക്കാലത്ത് വളർത്തുനായയ്ക്കും ആധുനിക ചികിത്സ ഉറപ്പാക്കി കൊരട്ടി പോലീസും സർക്കാർ സംവിധാനങ്ങളും. പൊലീസിന്റെയും വെറ്ററിനറി സര്‍ജന്റെയും ഇടപെടലില്‍ ലീമോ എന്ന വളര്‍ത്തുനായയ്ക്ക് വൈറ്റിലയിലെ സ്വകാര്യ വെറ്ററിനറി ആശുപത്രിയില്‍ ലഭിച്ചത് പുനർജീവൻ. 66 കിലോമീറ്ററോളം ദൂരെയുള്ള ആശുപത്രിയിലേക്കാ ലീമോയെ പൊലീസിന്റെയും ഡോക്ടറുടെയും സഹായത്തോടെ ഉടമ കൊരട്ടി വാളൂര്‍ ഉദ്യാനില്‍ ശൈലേന്ദ്ര കൊണ്ടുപോയത്.
8മാസം പ്രായമുള്ള ജര്‍മ്മന്‍ ബോക്‌സര്‍ ഇനത്തില്‍പ്പെട്ട ലീമോ ശൈലേന്ദ്രയുടെ വീട്ടിലെ ഓമനയാണ്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ ലീമോ കുഴഞ്ഞു വീഴുകയായിരുന്നു. ലീമോയ്ക്ക് അടിയന്തിരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് പരിശോധിച്ച ഡോ.കെ.ജി.സൈന്‍ ആവശ്യപ്പെട്ടു. വൈറ്റിലയിലെ കൊച്ചിന്‍ പെറ്റ്‌സിലാണ് ലീമോ അടക്കമുള്ള വളര്‍ത്തുനായകളെ ശൈലേന്ദ്ര ചികിത്സയ്ക്കായി കൊണ്ടുപോകാറുളളത്.
ലോക്ഡൗണ്‍ കാരണം വാഹനങ്ങള്‍ക്കും യാത്രയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇത്രയും ദൂരം എത്തിക്കാനാകുമോ എന്ന ആശങ്കയിലായി കുടുംബാംഗങ്ങള്‍. ലീമോയുടെ സ്ഥിതി ഇതിനിടെ ഏറെവഷളാകുകയും ചെയ്തു. ഇതോടെ കുടുംബസുഹൃത്തും കൊരട്ടി മുൻപഞ്ചായത്ത് പ്രസിഡന്റുമായ മനേഷ് സെബാസ്റ്റ്യന്റെ നിര്‍ദേശപ്രകാരം എസ്‌ഐ രാമു ബാലചന്ദ്ര ബോസിന്റെ സഹായം തേടി. ഡോക്ടറുടെ റഫറന്‍സ് ലെറ്ററുമായി എത്തുവാന്‍ നിര്‍ദേശിച്ച അദ്ദേഹം മറ്റു സേ്റ്റഷന്‍ പരിധികളിലെ പരിശോധനയില്‍ കാണിക്കുവാനുള്ള സത്യവാങ് മൂലം ഉടൻ തന്നെ എഴുതി നല്‍കുകയും പോലീസിന്റെ പിന്തുണ ഉറപ്പു നൽകുകയും ചെയ്തു. ജില്ലാതിര്‍ത്തി കടന്ന് 5 ഇടങ്ങളിലെ പരിശോധന കഴിഞ്ഞ് അരമണിക്കുറിനുള്ളില്‍ ആശുപത്രിയിലെത്തിക്കുവാനായതായും ശൈലേന്ദ്ര പറയുന്നു. വഴിയില്‍ പരിശോധനയ്ക്കായി വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ വഷയത്തിന്റെ ഗൗരവം മനസിലാക്കി സഹായിച്ചതായും ശൈലേന്ദ്ര പറഞ്ഞു. ചികിത്സ കഴിഞ്ഞ് തിരികെ എത്തിയ ലിമോ സുഖം പ്രാപിച്ചു വരികയാണ്. പ്രതിസന്ധിയില്‍ നിന്ന് ജോലി ചെയ്യുമ്പോഴും പൊലീസും മൃഗസംരക്ഷകരും കാണിച്ച വിശാലമനസിനോട് തങ്ങളുടെ കുടുംബം കടപ്പെട്ടിരിക്കുന്നതായി ശൈലേന്ദ്രയും ഭാര്യ സിന്ധ്യയും പറയുന്നു.ലീമോ അടക്കം 4 വിദേശയിനം നായകളാണ് ഇവരുടെ വീട്ടിലുളളത്

Comments are closed.