1470-490

കൊറോണയെന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നവര്‍ക്ക് നാട്യത്തിലൂടെ ബിഗ് സല്യൂട്ട്

ചാലക്കുടി: കലാഭവന് മണിയുടെ സഹോദരനും, സിനിമ, നാടന്‍ പാട്ടു കലാകാരനും, നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനാണ് നൃത്തത്തിലൂടെ ഫ്യൂഷന്‍ അവതരിപ്പിച്ച് കൊണ്ട് മഹാമാരിക്കെതിരെ സ്വന്തം ജീവന്‍ പോലും അവഗണിച്ചാണ് വിവിധ രംഗത്തുള്ളവര്‍ പ്രവര്‍ത്തിച്ചു വരികയാണ് അവര്‍ക്കുള്ള ഒരു സമര്‍പ്പാണ് ഈ നൃത്താവിഷ്‌ക്കാരം. പ്രശ്‌സ്ത മൃദംഗ വിദ്വാന്‍ ചേര്‍ത്തല കൃഷ്ണകുമാര്‍ കൊറോണയെ കുറിച്ച് തയ്യാറാക്കിയ മൃദംഗത്തിലെ ചൊല്ലലാണ് രാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെ നൃത്താവിഷ്‌ക്കാരം നടത്തിയിരിക്കുന്നത്. കൊറോണ മഹാവിപത്തിനെതിരെ സര്‍ക്കാരുകള്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും ഒരാശ്വാസമാണ്. വിവിധ മുന്‍ കരുതലുകളുടെ ഭാഗമായിട്ടാണ് രാജ്യമെങ്ങും ലോക്ക് ഡൗണ്‍ പ്രഖ്യാപ്പിച്ചിരിക്കുന്നത്. അതിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാവരും സ്വയം പ്രതിരോധം തീര്‍ത്ത് വീടുകളില്‍ കഴിയുകയാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍,പോലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍,മറ്റു സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം ഈ അവസരത്തില്‍ എല്ലാവര്‍ക്കും വേണ്ടി നന്ദി അറിയിക്കുകയാണ് ഈ ഫ്യൂഷനിലൂടെ. ഈ നൃത്താവിഷ്‌ക്കാരം എഡിറ്റ് ചെയ്തിരിക്കുന്നത് രാമകൃഷ്ണന്റെ സൂഹൃത്ത് പി. ദിവാകരനാണ്. കൊറോണയെന്ന മഹാമാരിയെ ഒന്നിച്ചൊന്നായി പ്രതിരോധിക്കാം…… ഒന്നിച്ചൊന്നായി പ്രതിരോധിക്കാം.

Comments are closed.