1470-490

സംസ്ഥാനത്ത് നാലോളം പേർ ഗുരുതരാവസ്ഥയിൽ,ജാഗ്രത പുലർത്തുന്നതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചവരിൽ നാലോളം പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.ഇവരിൽ ചിലർ പ്രായമുള്ളവരാണ്. ചിലർക്ക് മറ്റു രോഗങ്ങളുണ്ട്. എന്നാൽ ആരോഗ്യപ്രവർത്തകർ പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച രോഗിയെ രക്ഷപ്പെടുത്താനും പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. ഉയർന്ന രക്തസമ്മർദ്ദമടക്കം കോംപ്ലിക്കേഷനുകളുണ്ടാക്കി. എന്നാൽ മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ല. വളരെ സൂക്ഷ്മമായി പ്രോട്ടോക്കോളുകളനുസരിച്ചാകും സംസ്ക്കാരച്ചടങ്ങുകൾ നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
➖➖➖➖➖➖➖➖➖

Comments are closed.