1470-490

വിശപ്പിന്റെ വിളി കേട്ട് വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനമാരംഭിച്ചു.

വളാഞ്ചേരി: കേരളം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്കു നീങ്ങിയതോടെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശാനുസരണം വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയും, പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ കൂടിയായതോടെ അന്യ സംസ്ഥാന തൊഴിലാളികളടക്കം ഭക്ഷണത്തിനും മറ്റുമായി ബുദ്ധിമുട്ടിലായിരിക്കുകയാണ്.ഇവർക്ക് ഭക്ഷണം എത്തിക്കാൻ നഗരസഭയുടെ നേത്യത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനമാരംഭിച്ചു.വളാഞ്ചേരി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച കിച്ചണിൽ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം വിതരണം ചെയ്യും. ഭക്ഷണത്തിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ. റുഫീന നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് ചെയർമാൻ കെ.എം.ഉണ്ണികൃഷ്ണൻ, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.അബ്ദുന്നാസർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഫാത്തിമ കുട്ടി ,കൗൺ സിലർമാരായ ടി.പി. അബ്ദുൽ ഗഫൂർ ,കെ.വി.ഉണ്ണികൃഷ്ണൻ ,പി.പി.ഹമീദ് ,ശിഹാബുദ്ധീൻ ,എം.പി.ഷാഹുൽ ഹമീദ്, ജ്യോതി.വി ,റഹ്മത്ത്.കെ, നഗരസഭ സെക്രട്ടറി എസ്. സുനിൽ കുമാർ, റവന്യൂ ഇൻസ്പെക്ടർ ശശിധരൻ, ഹെൽത്ത് ഇൻസ്പെക്ടർ പത്മിനി, പ്രാഥമിക ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ എൻ.ബഷീർ ,അഭിലാഷ് വി. റാഫേൽ,പാഷാ ,ഷെറിൻ, നഗരസഭ സീനിയർ ക്ലർക്ക് അനിൽ കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ സുനിത, യൂത്ത് കോർഡിനേറ്റർ
മഹ്റൂഫ്.കെ തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന്
അതത് വാർഡ്‌ കൗൺസിലർമാരുടെ മേൽനോട്ടത്തിൽ പ്രത്യക വളണ്ടിയർമാർ 250 പേർക്ക് വീടുകളിൽ എത്തിച്ച് ഭക്ഷണം വിതരണം ചെയ്തു.

Comments are closed.