1470-490

ബീച്ച് ആശുപത്രി വളപ്പില്‍ ലഹരി വിമോചന കേന്ദ്രം സജ്ജമാക്കി

മദ്യത്തിന്റെ ലഭ്യത ഇല്ലാതായ സാഹചര്യത്തില്‍ മദ്യത്തിന് അടിമകളായ ആളുകള്‍ക്ക് ഉണ്ടാകുന്ന മാനസിക, ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ചികിത്സിച്ച് ഭേദമാക്കുന്നതിന് കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പില്‍ ലഹരി വിമോചന കേന്ദ്രം സജ്ജമാക്കി. പുതിയറ എ.യു.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ കൗണ്‍സിലിങ് സെന്ററില്‍ വിദഗ്ധരുടെ സേവനവും ലഭ്യമാണ്.

ലഹരി വിരുദ്ധ ചികിത്സയോ കൗസിലിങോ ആവശ്യമുള്ളവര്‍ക്ക് കോഴിക്കോട് ബീച്ച് ആശുപത്രി വിമോചന കേന്ദ്രവുമായും പുതിയറ വിമുക്തി കൗണ്‍സിലിംഗ് സെന്ററുമായും ബന്ധപ്പെടാം. ഫോണ്‍: 9495002270 (ഡോ.ടോം വര്‍ഗ്ഗീസ്), 9895107025 (ഡോ. ജിജേഷ്), 8075610616. വിമുക്തി കൗണ്‍സിലിംഗ് സെന്റര്‍ പുതിയറ ഫോണ്‍: 9188468494, 9188458494

Comments are closed.