1470-490

യുവാവിനെ വീട്ടുവളപ്പിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കുന്നംകുളം: അമിത മദ്യാസക്തിയുണ്ടായിരുന്ന യുവാവിനെ വീട്ടുവളപ്പിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേച്ചേരി തൂവ്വാന്നൂർ കുളങ്ങര വീട്ടിൽ സനോജിനെ (37) യാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച പുലർച്ചെ ആറ് മണിയോടെയാണ് വീടിന് പിറകിലെ മാവിന്റെ കൊമ്പിൽ സനോജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിങ്ങ് തൊഴിലാളിയായ യുവാവ് ലോക്ക് ഡൗണിനെ തുടർന്ന് രണ്ട് ദിവസമായി ജോലിക്ക് പോയിരുന്നില്ല. തൂങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടതിനെ തുടർന്ന് ഇയാളുടെ അടുത്ത ബന്ധുക്കൾ പോലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയിൽ സ്ഥിരമായി മദ്യം കഴിച്ചിരുന്ന സനോജ് രണ്ട് ദിവസമായി അസ്വസ്ഥനായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.  കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെയും സബ്ബ് ഇൻസ്പെക്ടർ ഇ. ബാബുവിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച മൃതദ്ദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ് മാർട്ടം നടത്തിയ ശേഷം കുന്നംകുളം നഗരസഭ വാതക ക്രിമിറ്റോറിയത്തിൽ സംസ്ക്കാരം നടത്തി.പ്രായമായ മാതാപിതാക്കൾക്കൊപ്പമായിരുന്നു അവിവാഹിതനായ സനോജ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ഇയാൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ലെന്ന് നാട്ടുക്കാർ പറഞ്ഞു. യുവാവിന്റെ മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം, വാർഡ് മെമ്പർ ഷീജ അശോകൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.എ. മുഹമ്മദ് ഷാഫി, പഞ്ചായത്ത് അംഗങ്ങളായ എം.ബി. പ്രവീൺ, കെ.പി.രമേഷ്, തുടങ്ങിയവരും, പൊതുപ്രവർത്തകരും, നാട്ടുക്കാരും സ്ഥലത്ത് എത്തിയിരുന്നു.

Comments are closed.