യുവതി ഭർതൃഗൃഹത്തിൽ തീ പൊള്ളലേറ്റു മരിച്ചു.

പരപ്പനങ്ങാടി: ഭർതൃഗൃഹത്തിൽ വെച്ച് തീ പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. രാമനാട്ടുകരയിൽ താമസമാക്കിയ പരപ്പനങ്ങാടി ശാന്തി നഗറിനടുത്തെ ചൊവ്വാക്കാരൻ പുറക്കാട്ട് മുഹമ്മദ് റിയാഹ് ന്റെ ഭാര്യ ഷൗക്കീന (31) യാണ് അസ്വാഭാവിക മരണത്തിനിരയായത്. വെള്ളിയാഴ്ച്ച പുലർച്ചെ വീടിന്റെ ടെറസിന് മുകളിൽ വെച്ചാണ് ഇവർ തീപൊള്ളലേറ്റ നിലയിൽ കണ്ടെത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ച്ച മുംബ് ഇവർ കുടുംബ സമ്മേതം രാമനാട്ടുകരയിലെ വീട്ടിൽ നിന്നും പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയായതായിരുന്നു .
മക്കൾ: ജെയ്ഫ, ഡേയ്സ്,
അസ്വാഭാവിക മരണം നടന്ന വീട് പൊലീസ് ലോക്ക് ചെയ്തു.
ഇൻക്വസ്റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം യുവതി യുടെ ബന്ധുക്കളുടെ പരാതി കേൾക്കുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.
വേങ്ങര കച്ചേരിപ്പടി ഉണ്ണിയാലുക്കൽ സൈദലവി, കമറുന്നിസ എന്നിവരുടെ മകൾ പരപ്പനങ്ങാടി ചൊവ്വാക്കാരന്റെ പുറക്കാട്ട് മുഹമ്മദ് റിയാഹിന്റെ ഭാര്യ ഷൗക്കിൻ (30). മക്കൾ. മുഹമ്മദ് ദൈസ്, ദൈഫ.
കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദിൽ കബറടക്കും.
Comments are closed.