1470-490

അന്തർ ജില്ലാ വാഹന മോഷ്ടാവ് അറസ്റ്റിൽ

കുന്നംകുളം :  ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിൽ  പുറത്തിറങ്ങിയ  മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ മോഷണ ശ്രമത്തിനിടെ നാട്ടുകാരുടെ സഹായത്തോടെ കുന്നംകുളം പോലീസ് പിടികൂടി. നാഗലശ്ശേരി മൂളിപ്പറമ്പ് മഞ്ഞക്കാട്ടുവളപ്പിൽ വേലായുധന്റെ മകൻ അജീഷിനെയാണ് (32) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷ്  അറസ്റ്റ് ചെയ്തത്. അക്കികാവ്, കുപ്പിക്കുന്ന്, വെളുത്തവളപ്പിൽ വീട്ടിൽ  കുഞ്ഞിമുഹമ്മദ് മകൻ ഫൈസലിന്റെ വീട്ടിൽ നിന്നും മോട്ടോർ സൈക്കിൾ മോഷ്ടിക്കാൻ ശ്രമിക്കവെയാണ് ഇയാൾ അറസ്റ്റിലായത്.വ്യാഴാഴ്ച്ച തിയ്യതി രാത്രി 11.00 മണിയോടെയാണ് മോഷണ ശ്രമം ഉണ്ടായത്. ഫൈസലിന്റെ വീടിന്റെ ഗേറ്റിനു സമീപം പൂട്ടിവെച്ചിരുന്ന ബൈക്കാണ് മോഷ്ടിച്ചു കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതി ശ്രദ്ധയിൽ പ്പെട്ട ഫൈസൽ ഒച്ച വെച്ച് കൂട്ടുകാരെ വിളിച്ചു കൂട്ടുകയും ഇയാളെ പിടിച്ചു വെയ്ക്കുകയുമായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.  കുന്നംകുളം സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 2018നവംബർ മാസത്തിൽ  നിരവധി വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ ഇയാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി പട്ടാമ്പി പോലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു  വാഹന മോഷണ കേസിലും അന്ന്  പട്ടാമ്പി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ആയിരുന്ന  കെ.ജി. സുരേഷിന്റെ തന്നെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.  പ്രതി ആലത്തൂർ, ചാലിശ്ശേരി സ്റ്റേഷന്പരിധികളിലും  മോഷണക്കേസുകളിൽ അറസ്റിലായിട്ടുണ്ട്.കൂടുതൽ മോഷണ കേസുകളിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.  സബ്ബ് ഇൻസ്പെക്ടർ ഇ ബാബു, എ.എസ്.ഐ.മാരായ  ഷിബു, സതീശൻ, വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ സോജുമോൻ,  ഇക്ബാൽ, എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Comments are closed.