1470-490

തെക്കുംകര പഞ്ചായത്തിൽ സമൂഹ അടുക്കള ആരംഭിച്ചു

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യം മുഴുവൻ ലോക്ഡൗൺ ആയ സാഹചര്യത്തിൽ പഞ്ചായത്തിൽ സമൂഹ അടുക്കള ആരംഭിച്ചു. തനിച്ചു കഴിയുന്നവർ, പ്രായമായവർ, ഭക്ഷണം ലഭിക്കാത്തവർ എന്നിങ്ങനെ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും സമൂഹ അടുക്കള സഹായകരമാണ്. പുന്നംപറമ്പിലെ പഞ്ചായത്ത് കുടുംബശ്രീ കാന്റീനാണ് സമൂഹ അടുക്കളയായി ഉപയോഗിക്കുന്നത്. നാല് ഉദ്യോഗസ്ഥരും ആറ് പഞ്ചായത്ത് വാർഡുകളിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരും ചേർന്ന് ഒരു കമ്മിറ്റിയുണ്ടാക്കിയാണ് ഭക്ഷണം വേണ്ട ആളുകളെ കണ്ടെത്തുന്നത്. സൗജന്യമായി ഭക്ഷണം നൽകുന്നതിനോടൊപ്പം ഓർഡർ ചെയ്താൽ പണം നൽകി വാങ്ങാവുന്നതുമാണ്. ആളുകൾക്ക് സമൂഹ അടുക്കളയിലേക്ക് സാധനങ്ങൾ നൽകാൻ താൽപര്യമുണ്ടെങ്കിൽ നൽകാവുന്നതാണെന്നും പഞ്ചായത്ത് അറിയിച്ചു.

Comments are closed.