1470-490

അധികവില ഈടാക്കിയ സാനിറ്റൈസറുകൾ പിടിച്ചെടുത്തു


കൊടുങ്ങല്ലൂരിൽ അധികവില ഈടാക്കിയ സാനിറ്റൈസറുകൾ പിടിച്ചെടുത്തു. ചന്തപ്പുരയിലുള്ള റിലീഫ് മെഡിക്കൽസാണ് സാനിറ്റൈസറിന് അധികവില ഈടാക്കിയത്. 60 എം എല്ലിന്റെ കുപ്പിയ്ക്ക് 30 രൂപയാണ് സാധാരണ വില. എന്നാൽ 94 രൂപയ്ക്കായിരുന്നു ഇവിടെ വിൽപന. മരുന്നുകൾക്കും മാസ്‌ക്കുകൾക്കും സാനിറ്റൈസറുകൾക്കും അധിക വില ഈടാക്കുന്നത് തടയാൻ ജില്ലാഭരണകൂടം ഏർപ്പാടാക്കിയ പ്രത്യേക സ്‌ക്വാഡിന്റെ സാന്നിധ്യത്തിൽ തഹസിൽദാർ 217 കുപ്പികൾ പിടിച്ചെടുത്ത് നഗരസഭാ ആരോഗ്യ വിഭാഗത്തിന് കൈമാറി.

Comments are closed.