1470-490

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സാനിറ്റൈസറും മാസ്‌കും വിതരണം ചെയ്തു

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ സാനിറ്റൈസർ, മാസ്‌ക് എന്നിവ വിതരണം ചെയ്തു. രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മരുന്നു പോലുള്ള അവശ്യസാധനങ്ങൾ മുതിർന്ന പൗരൻമാർക്കും യാത്രാ ബുദ്ധിമുട്ട് നേരിടുന്നവർക്കും എത്തിക്കുന്നതിനായി യൂത്ത് ബോർഡിന്റെ നേതൃത്വത്തിൽ യൂത്ത് ആക്ഷൻ ഫോഴ്‌സുകളും രൂപീകരിച്ചു. ഒറ്റപ്പെട്ട് വീടുകളിൽ കഴിയുന്നവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകി. വിതരണത്തിന് അഡ്വ. വി എസ് ദിനൽ, മനോജ്, സലീഷ് എന്നിവർ നേതൃത്വം നൽകി.

Comments are closed.