1470-490

ക്വാറന്റൈൻ കേന്ദ്രങ്ങളൊരുക്കി കയ്പമംഗലം

കോവിഡ് 19 വൈറസിനെ നേരിടാൻ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കയ്പമംഗലം മണ്ഡലത്തിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാകുന്നു. നൂറ്റിയമ്പതോളം കിടക്കകൾ ഒരുക്കാനുള്ള സൗകര്യമുള്ള കേന്ദ്രങ്ങളാണ് മണ്ഡലത്തിൽ തയ്യാറാകുന്നത്. ഇതിന്റെ ഭാഗമായി ഇത്തരം സ്ഥാപനങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. എറിയാട് പഞ്ചായത്തിൽ അഴീക്കോട് മാരിടൈം കോളേജ്, പോർട്ട് ഓഫീസ് എന്നിവിടങ്ങളിലാണ് ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാകുക. വിശാലമായ ഹോസ്റ്റൽ അടക്കം എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്ളതാണ് കോളേജ്. മാരിടൈം കോളേജിൽ 24 മുറികളും പോർട്ട് ഓഫീസിലെ മൂന്ന് മുറികളുമാണ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വിട്ടുനൽകുക. കയ്പമംഗലം പഞ്ചായത്തിൽ കൊപ്രാക്കളം ബുസ്താനുൽ ഉലൂം അറബി കോളേജ് കെട്ടിടങ്ങളാണ് അധികൃതർ പഞ്ചായത്തിന് കൈമാറിയിരിക്കുന്നത്. ഇതിൽ 40 മുറികൾ, അഞ്ച് ഹാൾ, 57 ടോയ്ലറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എടത്തിരുത്തിയിൽ ആൽഫ പാലിയേറ്റീവ് കെയറിന്റെ നാല് സ്ഥാപനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഇതിൽ 40 ഓളം പേരെ താമസിപ്പിക്കാൻ സാധിക്കും. ഇവയെ കൂടാതെ അഴീക്കോട് പഴയ കരിക്കുളം ഹോസ്പിറ്റൽ, കയ്പമംഗലം ഗാർഡിയൻ ആശുപത്രി, ചെന്ത്രാപ്പിന്നി അൽ ഇഖ്ബാൽ ആശുപത്രി എന്നിവയും ക്വാറന്റൈൻ കേന്ദ്രങ്ങളാക്കാനുള്ള നടപടികളും പൂർത്തിയാകുന്നതായി എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ അറിയിച്ചു.

Comments are closed.