1470-490

വാറ്റാൻ തയ്യാറാക്കി സൂക്ഷിച്ച 300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ എം. സുഗുണന്റെ നേതൃത്വത്തിൽ കോഴിക്കോട്എക്സൈസ് സർക്കിൾ പാർട്ടിയും ചേളന്നൂർ റെയ്ഞ്ച്പാർട്ടിയും സംയുക്തമായി കക്കോടി പൂവ്വത്തൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വാറ്റാൻ തയ്യാറാക്കി സൂക്ഷിച്ച 300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു കൊറോണ കാരണം വിദേശമദ്യശാലകൾ അടച്ചത്തിനാൽ വ്യാജവാറ്റുകാർക്കെതിരെ കർശന പരിശോധനയാണ് എക്സൈസ് നടത്തുന്നത് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ രജ്ഞിത്ത്. സി, സിവിൽഎക്സൈസ് ഓഫീസർമാരായ ദീലീപ്കുമാർ.ഡി.എസ് ,ഷബീർ.എൻ.കെ, അർജുൻവൈശാഖ്, റഷീദ്.RK, പ്രഭിത്ത്ലാൽ ഡ്രൈവർ മനോജ്.OT എന്നിവർ പങ്കെടുത്തു വ്യാജവാറ്റ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കിൾഇൻസ്പക്ടർ എം. സുഗുണൻ അറിയിച്ചു

Comments are closed.