അമിതവില ഈടാക്കി തൃശ്ശൂരിൽ ഇരുപത്തിരണ്ട് കടകൾക്ക് നേരെ കേസ്

കോവിഡ് 19 വ്യാപനത്തിന് ശേഷം ജില്ലാ ലീഗൽ മെട്രോളജി വകുപ്പ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇരുപത്തിരണ്ട് കേസുകൾ ചാർജ്ജ് ചെയ്തു. കോവിഡ് 19 മായി ബന്ധപ്പെട്ട് ലീഗൽ മെട്രോളജി നടത്തിയ മിന്നൽ പരിശോധനയിലാണ് അമിതവില ഈടാക്കുന്ന കടകൾക്കെതിരെ കേസെടുത്തത്. മാസ്‌ക്കിന് അമിത വില ഈടാക്കിയതിന് 11 കേസും കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയതിന് 7 കേസുകളും സാനിറ്റൈസറിന് അമിത വില ഈടാക്കിയതിന് 4 കേസുകളുമാണ് ഇതുവരെ ചാർജ്ജ് ചെയ്തത്. ഈ കേസുകളിൽ പിഴയായി ഇതുവരെ 90,000 രൂപ ഈടാക്കിയിട്ടുണ്ട്.
മൊത്തം 200ൽ കൂടുതൽ വ്യാപാര സ്ഥാപങ്ങളിൽ പരിശോധന നടത്തുകയും തെറ്റായ വ്യാപാര രീതികൾക്കെതിരെ കർശനമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും ഇത്തരത്തിൽ ജില്ലാതലത്തിൽ വ്യാപകമായ പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ കെ. സി. ചാന്ദിനി അറിയിച്ചു.
Comments are closed.