1470-490

“നിരീക്ഷണത്തിൽ കഴിയുക എന്നാൽ നിഷ്ക്രിയരായിരിക്കുക എന്നതല്ല “

അക്ഷയ് പുഷ്പൻ വിദ്യാർത്ഥികൾക്കുളള മാർഗനിർദ്ദേശങ്ങൾ തയാറാക്കുന്നു

വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ- തൊഴിൽ സംബന്ധമായ നിർദ്ദേശങ്ങളും വാർത്തകളും എത്തിച്ചു നൽകി സാമൂഹിക പ്രതിബന്ധത ഉയർത്തി വിദ്യാർത്ഥി നേതാവ്
കുറ്റ്യാടി: സാമൂഹിക പ്രവർത്തകർക്ക് പ്രത്യേകിച്ചും രാഷ്ട്രീയ പ്രവർത്തകർക്ക് സാമൂഹിക അകലം പ്രാപിക്കുക എന്നത് അത് ഏത് മഹാ മാരിയുടെ കാലത്തായാലും അതവരുടെ നിലനിൽപിനെ തന്നെ ചോദ്യം ചെയ്യുന്നൊരവസ്ഥയാണ് .എന്നാൽ ജാഗ്രതയും കൃത്യമായ മുൻ കരുതലുകളുമാണ് ഈ കൊറോണ വ്യാപന കാലത്തെ പ്രധാന പ്രതി വിധി എന്നറിയുന്നവരാണ് യഥാർത്ഥ നേതാക്കൾ .ഇത്തരത്തിൽ സാമൂഹിക ബോധം ഉൾക്കൊണ്ടു കൊണ്ട് സമൂഹ നന്മയ്ക്കായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് വിദ്യാർത്ഥി നേതാവായ കൊണ്ടോട്ടി ഗവ: കോളേജ് യൂണിയൻ ചെയർമാൻ അക്ഷയ് പുഷ്പൻ .അക്ഷയിന്റെ “ഹോം ക്വാറന്റൈൽ ” ശ്രദ്ധേയമാകുന്നത് നിരീക്ഷണത്തിനായി സ്വയം തിരഞ്ഞെടുത്ത ഒറ്റപ്പെടലുകൾ കൊണ്ട് മാത്രമല്ല മറിച്ച് നിഷ്ക്രിയമായിരിക്കാൻ താൽപര്യമില്ലാത്ത ഒരു മനസ് കൊണ്ടും കൂടെയാണ് .കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കോളേജ് യൂണിയൻ ചെയർമാൻമാർക്കുള്ള യു.കെ യിലെ കാർഡിഫ് യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന ലീഡ് ഇൻഡക്ഷൻ പ്രോഗ്രാമിൽ പങ്കെടുത്ത ആദ്യ ബാച്ചിലെ 27 പേരിൽ ഒരാളാണ് അക്ഷയ് .മാർച്ച് പത്താം തീയ്യതി പരിശീലന പരിപാടിക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കാർഡിഫിൽ കൊറോണ സ്ഥിതീകരിക്കപ്പെട്ടതായി അറിയുന്നതും വിമാനതാവളത്തിലെ ആരോഗ്യ പരിശോധനയ്ക്കും ദിശ പ്രവർത്തകരുടെ ബോധവത്ക്കരണത്തിനും ശേഷം പതിനാല് ദിവസം ഒറ്റപ്പെട്ട് കഴിയണമെന്ന നിർദ്ദേശം ലഭിക്കുന്നത് .നിരീക്ഷണത്തിലായ ദിവസം മുതൽ അക്ഷയ് സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ തൊഴിൽ സംബന്ധമായ നിർദ്ദേശങ്ങളും വാർത്തകളും ഉപദേശങ്ങളും നൽകി കൊണ്ടിരിക്കുകയാണ് .ഇതിനു വേണ്ടി അക്ഷയ് പേജുകളും, ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്.ഇതിൽ കൂടി വിവിധ വർഷങ്ങളിൽ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി മുൻ ചോദ്യപേപ്പറുകളും പി.എസ്.എസ് പരീക്ഷയുടെ കഴിഞ്ഞ കാല ചോദ്യപേപ്പറുകളും ഇദ്ദേഹം പങ്കുവയ്ക്കുകയാണ് .അധിക വിവരശേഖരത്തിനായി കോളജ് പ്രൊഫസർമാരുടെ ഉപദേശവും അക്ഷയ് തേടുന്നുണ്ട് .ഏവരുടെയും സംശയ ദൂരീകരണത്തിനായി ഏത് സമയവും ഈ വിദ്യാർത്ഥി നേതാവ് ഒരു ഫോൺ കോൾ അകലെ തയാറാണ്.നാദാപുരം ഗവ: കോളേജ് ഡിഗ്രി പഠന കാലത്ത് കെ.എസ്.യു വിന്റെ ചെയർമാനും നിലവിൽ പി.ജി.കോഴ്സിന് രണ്ടാം വർഷം പഠിക്കുമ്പോൾ കൊണ്ടോട്ടി ഗവ: കോളേജ് ചെയർമാനായും ഗാന്ധി ദർശൻ യുവജന സമിതിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിക്കുമ്പോൾ താൻ നേടിയെടുത്ത അനുഭവങ്ങളും ബന്ധങ്ങളുമാണ് തന്നെ ഇത്തരം കാര്യങ്ങൾക്ക് പ്രാപ്തനാക്കിയതെന്നാണ് അക്ഷയിന്റെ അഭിപ്രായം. സാമൂഹിക അകൽച്ച പ്രാപിച്ച് നിരീക്ഷണ കാലയളവിലും നിഷ്ക്രിയമായിരിക്കാൻ താൽപര്യമില്ലാത്ത പുതിയ കാലത്തിന്റെ സാധ്യതകൾ എല്ലാം ഉപേക്ഷിച്ച് മറ്റുള്ളവർക്ക് സഹായമെത്തിക്കുന്ന ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെ പുതു മാതൃകയാവുകയാണ് ഈ വിദ്യാർത്ഥി നേതാവ് .പേരാമ്പ്ര പാലേരി മണ്ണിൽ കോവുമ്മൽ പുഷ്‌പാംഗതന്റെയും ഉഷയുടെയും മകനാണ് അക്ഷയ് പുഷ്പൻ സഹോദരി അക്ഷിത പുഷ്പൻ മൊകേരി ഗവ: കോളേജ് ഡിഗ്രി വിദ്യാർത്ഥിനിയും സാമൂഹ്യ സന്നദ്ധ പ്രവർത്തകയുമാണ്

Comments are closed.