1470-490

നിരക്കുനിയിൽ പെൻഷൻ വീട്ടിലെത്തി തുടങ്ങി

നിരക്കുനി :-നരിക്കുനി സർവ്വീസ് സഹകരണ ബാങ്ക് ക്ഷേമപെൻഷൻ വിതരണം ചെയ്ത് തുടങ്ങി.ബാങ്കിന്റെ കലക്ഷൻ ഏജന്റ് സജിനിയിൽ നിന്നും കുറുമ്പരുകണ്ടി പുറായിൽ മറിയയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.ക്ഷേമ പെൻഷൻ വീടുകളിൽ വിതരണം ചെയ്യുന്നത് കോ വിഡ് 19 -ന്റെ പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ,ഇതിന്റെ ഭാഗമായുള്ള ജാഗ്രതാ നിർദേശ ക്ലാസ് നരിക്കുനി ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് നടത്തി. ജീവനക്കാർക്ക് സുരക്ഷാ കിറ്റ് സെക്രട്ടറി എം.സി ഹരീഷ് കുമാർ വിതരണം ചെയ്തു.നോഡൽ ഓഫീസർ സുഷ, അനുരാജ് എന്നിവർ സംസാരിച്ചു ,
ഫോട്ടോ :- നരിക്കുനി സർവ്വീസ് സഹകരണ ബേങ്ക് ക്ഷേമ പെൻഷൻ കുറുമ്പരുകണ്ടി പുറായിൽ മറിയക്ക് നൽകി കൊണ്ട് വിതരണം ഉൽഘാടനം ചെയ്യുന്നു

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612