1470-490

അമിത വില ഈടാക്കിയ കച്ചവട സ്ഥാപനത്തിൽ റെയ്ഡ് നടത്തി.

വSക്കാഞ്ചേരി: മുള്ളൂർക്കരയിൽ അമിത വില ഈടാക്കിയ കച്ചവട സ്ഥാപനത്തിൽ പൊതുവിതരണ വകുപ്പ് റെയ്ഡ് നടത്തി.മുള്ളൂർക്കര പഞ്ചായത്ത് ഓഫീസിനു സമീപം പ്രവർത്തിയ്ക്കുന്ന ഇബ്രാഹിം സ്റ്റോർ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്.സാധനങ്ങൾക്ക് ഇരട്ടി വില ഈടാക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.കടയിൽ ഉണ്ടായിരുന്ന അരിയും, പലചരക്കും, പച്ചക്കറികളും പിടിച്ചെടുത്തു.പി ടിച്ചെടുത്ത വസ്തുക്കൾ കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് വിതരണം ചെയ്തു.കടക ളിൽ വില വിവര പട്ടിക പ്രദർശിപ്പിക്കാൻ കർശന നിർദ്ദേശം നല്കിയിട്ടുണ്ടു്. കഴിഞ്ഞ ഒരാഴ്ചയായി നടന്ന പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായും അമിത വില ഈടാക്കിയവർക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.അമിത വില ഈടാക്കുന്നവർക്കെതിരെ അറസ്റ്റു വരെയുള്ള നടപടികളുണ്ടാകുമെന്ന് താലൂക്ക് സപ്ലെ ഓഫീസർ അറിയിച്ചു

Comments are closed.