1470-490

ലോക്ക് ഡൗൺ: കൊടുങ്ങല്ലൂരിൽ 13 പേർക്കെതിരെ കേസ്


ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ നിർദ്ദേശിച്ച നിയന്ത്രണങ്ങൾ ലംഘിച്ച 13 പേർക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്തു. മൂന്ന് കടയുടമസ്ഥർക്കെതിരെയും 10 ഇരുചക്രവാഹനക്കാർക്കെതിരെയുമാണ് കേസെടുത്തത്. വ്യാപാര സ്ഥാപനങ്ങൾക്ക്
മുന്നിൽ കൂട്ടം കൂടി നിൽക്കുക, വാഹനങ്ങളിൽ അനാവശ്യമായി കറങ്ങി നടക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

Comments are closed.