1470-490

ലേബർ ക്യാമ്പുകളിൽ ഇന്ന് മുതൽ പരിശോധ

തൊഴിലുടമകൾ വീഴ്ച വരുത്തിയാൽ നടപടിയെന്ന്
മന്ത്രി എ സി മൊയ്തീൻ

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ കഴിയുന്ന ലേബർ ക്യാമ്പുകൾ പരിശോധന നടത്തുമെന്നും ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ നിരുത്തരവാദപരമായി പെരുമാറുന്ന തൊഴിലുടമകൾക്ക് എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കോവിഡ് 19 സംബന്ധിച്ച പതിവ് അവലോകനയോഗശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11000 ഇതരസംസ്ഥാനതൊഴിലാളികൾ ലേബർ ക്യാമ്പുകളിൽ ഉണ്ടെന്നാണ് കണക്ക്. 700 പേർ ക്യാമ്പുകളിൽ അല്ലാതെയും കഴിയുന്നുണ്ട്. ക്യാമ്പുകൾ ശുചിയാക്കാൻ തൊഴിലാളികളെ ആരോഗ്യസുരക്ഷ ഉറപ്പു വരുത്താനാമുളള നടപടികൾ സ്വീകരിക്കും. തൊഴിലാളികളോട് ചില തൊഴിലുടമകൾ മനുഷ്യത്വരഹിതമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതനുവദിക്കില്ല. തൊഴിലുടമകളുടെ കൂടെ സഹകരണത്തോടയാവും ലേബർ ക്യാമ്പുകളുടെ ശുചീകരണവും മറ്റും നടത്തുക. ഇന്ന് (മാർച്ച് 28) മുതൽ ജില്ലയിലെ മുഴുവൻ സമൂഹ അടുക്കളുകളും പ്രവർത്തനക്ഷമമാക്കുമെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ഇതുവരെ 52 ഇടങ്ങളിൽ സമൂഹ അടുക്കളകൾ പ്രവർത്തിച്ചു തുടങ്ങി. തൃശൂർ കോർപ്പറേഷനിൽ അലഞ്ഞു തിരിയുന്ന 500ലേറെ പേരെ വിവിധ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. അവർക്കുളള ഭക്ഷണ വിതരണവും ആരോഗ്യപരിപാലനവും കാര്യക്ഷമമായി നടക്കുന്നുണ്ട്. ഇവരുടെ കുടുംബബന്ധങ്ങളെക്കുറിച്ച് പരിശോധിക്കും. സംരക്ഷിക്കാൻ ശേഷിയുളള ബന്ധുജനങ്ങളെ വിവരങ്ങൾ ശേഖരിക്കും. സമൂഹഅടുക്കളയുടെ സംഘാടനം ഉൾപ്പെടെയുളള കാര്യങ്ങൾ എംഎൽഐമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത്തല സ്റ്റിയറിങ്ങ് കമ്മിറ്റി ചർച്ച ചെയ്തു തീരുമാനിക്കും. പച്ചക്കറി ഉൾപ്പെടെയുളള നിത്യാപയോഗ സാധനങ്ങൾ അമിത വില ഈടാക്കാൻ അനുവദിക്കില്ല. അത്തരക്കാർക്കെതിരെയും നിയമനടപടിയും ഉണ്ടാവും. റോഡുകളിൽ അനാവശ്യമായി കറങ്ങി നടക്കുന്നത് അവസാനിപ്പിക്കണമെന്നും ജില്ലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, മേയർ അജിത ജയരാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, ഡിഎംഒ ഡോ. കെ ജെ റീന, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. സതീഷ്, ഡിപിഎം ഡോ. ടി വി സതീശ് എന്നിവർ പങ്കെടുത്തു.

Comments are closed.