കുന്നംകുളത്ത് വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യവകുപ്പ് പരിശോധന നടത്തി

കോവിഡ് 19 പശ്ചാത്തലത്തിൽ കുന്നംകുളത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ വകുപ്പിന്റെ മിന്നൽ പരിശോധന. തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസർ ജോസി തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന. പരിശോധനയെ തുടർന്ന് കർശന നിർദ്ദേശങ്ങളാണ് ഭക്ഷ്യവകുപ്പുദ്യോഗസ്ഥർ കടയുടമകൾക്ക് നൽകിയത്.
സാധനങ്ങൾ വില ഉയർത്തി വിൽക്കൽ, പൂഴ്ത്തി വയ്പ്പ് എന്നിവയുണ്ടോ എന്നറിയാനാണ് മിന്നൽ പരിശോധന നടന്നത്. പലചരക്ക്, പച്ചക്കറി കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കടയുടമകളെ ഉദ്യോഗസ്ഥർ താക്കീത് ചെയ്യുകയും ചെയ്തു.
വരും ദിവസങ്ങളിലും മിന്നൽ പരിശോധന തുടരുമെന്നും പലച്ചരക്ക്, പച്ചക്കറി കടകളിൽ വില വ്യത്യാസം, വില വർധന എന്നിവ കണ്ടെത്തിയാൽ കടകൾ പൂട്ടുന്നതുൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുമെന്നും തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
Comments are closed.