1470-490

കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്; കടകളില്‍ പരിശോധന നടത്തി

കോഴിക്കോട് താലൂക്കിലെ ഫറോക്ക്, രാമനാട്ടുകര, പന്തീരാങ്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ പച്ചക്കറി വില്‍പന ശാലകള്‍, പലവ്യഞ്ജന കടകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്പെക്ടര്‍മാരും പരിശോധന നടത്തി.

വില്‍പന വില പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി. അവശ്യ സാധനങ്ങള്‍ക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടികള്‍ എടുത്തു.
കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ക്ക് വില കുറക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും പുതുക്കിയ വില വിലവിവര പട്ടികകളില്‍ രേഖപ്പെടുത്തുകയും ചെയ്തു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍.കെ ശ്രീജ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ. അനൂപ്, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. കരിച്ചന്തയും പൂഴ്ത്തിവെയ്പും തടയുന്നതിനായി കര്‍ശന പരിശോധനകള്‍ ഇനിയും തുടരുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,563,337Deaths: 528,487