1470-490

കയ്പമംഗലം നിയോജകമണ്ഡലത്തിൽ സമൂഹ അടുക്കളകൾ സജീവം

കയ്പമംഗലം നിയോജകമണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും സമൂഹ അടുക്കളകൾ സജീവമായി. പെരിഞ്ഞനം പഞ്ചായത്തിൽ ഗവ യു പി സ്‌കൂളിലാണ് സമൂഹ അടുക്കള പ്രവർത്തിക്കുന്നത്. 210 പേർക്ക് രണ്ട് നേരം വീതം ഭക്ഷണം എത്തിക്കാനാണ് പഞ്ചായത്ത് പദ്ധതിയിടുന്നത്. 120 അതിഥി തൊഴിലാളികൾക്കും 90 ദരിദ്രർക്കുമാണ് ഭക്ഷണമെത്തിക്കുക. ഇതുകൂടാതെ 18 അതിഥി തൊഴിലാളികളെ പഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിൽ പ്രത്യേകമായി താമസിപ്പിച്ച് ഭക്ഷണം നൽകി വരുന്നുണ്ട്. ശ്രീനാരായണപുരം പഞ്ചായത്തിൽ സമൂഹ അടുക്കള വഴി നിരാലംബരായ 50 കുടുംബങ്ങൾക്ക് ഭക്ഷണം എത്തിക്കും. വളണ്ടിയർമാർ ഉച്ചയൂണ് വീടുകളിൽ എത്തിച്ച് നൽകും. ക്വാറന്റൈനിൽ കഴിയുന്ന 20 കുടുംബങ്ങൾക്കും 15 പേരടങ്ങുന്ന നാടോടി കുടുംബത്തിനും പഞ്ചായത്ത് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുനൽകി. മതിലകം പഞ്ചായത്തിൽ സമൂഹ അടുക്കള പ്രവർത്തിക്കാനാവശ്യമായ മുഴുവൻ തുകയും പാപ്പിനിവട്ടം സഹകരണ ബാങ്ക് വഴിയാണ് നൽകുന്നത്. മതിലകം പാരമൗണ്ട് ഓഡിറ്റോറിയത്തിലാണ് പഞ്ചായത്തിലെ സമൂഹ അടുക്കള പ്രവർത്തിക്കുന്നത്.
എടവിലങ്ങ് പഞ്ചായത്തിൽ പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള കുടുംബശ്രീയുടെ ഹോട്ടലാണ് അടുക്കളയാക്കി മാറ്റിയിരിക്കുന്നത്. ആദ്യദിവസം 50 പേർക്കാണ് ഇവിടെ നിന്ന് ഭക്ഷണമെത്തിച്ചത്. എറിയാട് പഞ്ചായത്തിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളാണ് സമൂഹ അടുക്കളയായി ഇന്ന് (മാർച്ച് 28) മുതൽ പ്രവർത്തിക്കുക. കയ്പമംഗലം പഞ്ചായത്തിൽ മൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഭക്ഷണശാലയും സമൂഹ അടുക്കളയാക്കി മാറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 20 പേർക്ക് ഇവിടെനിന്ന് ഭക്ഷണം എത്തിച്ചു നൽകി. ഓരോ പഞ്ചായത്തുകളിലും സമൂഹ അടുക്കളകളുടെ നമ്പറുകൾ താഴെ കൊടുക്കുന്നു. ആവശ്യക്കാർക്ക് ഫോൺ മുഖേനയോ അതത് മെമ്പർമാർ മുഖേനയോ ഭക്ഷണത്തിനായി സമീപിക്കാം.
കയ്പമംഗലം പഞ്ചായത്ത്: 9447441098, 9946558765,9496046155,
എടവിലങ്ങ്: 9495276395, എടത്തിരുത്തി: 9496046153, 9562949858, മതിലകം: 8281866770, പെരിഞ്ഞനം : 9846387271, 9744718274, എറിയാട്: 9539766341, ശ്രീനാരായണപുരം: 9946156588.

Comments are closed.