1470-490

അവശ്യസർവീസ് വകുപ്പുകളിലെ ജീവനക്കാർ ഇന്നും നാളെയും ജോലിക്കെത്തണം

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ അവശ്യസർവീസായി വിജ്ഞാപനം ചെയ്ത വകുപ്പുകളിലെ ജീവനക്കാർ ഇന്നും (മാർച്ച് 28) നാളെയും (മാർച്ച് 29) ജോലിക്കെത്തണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. നേരത്തെ ശനിയാഴ്ചകൾ പൊതു അവധിയായി പ്രഖ്യാപിച്ച ഉത്തരവ് ഈ വിഭാഗത്തിന് ബാധകമല്ല. പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ, കില, മെഡിക്കൽ കോളേജ്, ആരോഗ്യവകുപ്പ്, റവന്യൂ, കെഎസ്ഇബി, വാട്ടർ അതോറിറ്റി, പോലീസ് എന്നീ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും നിർദ്ദേശിക്കപ്പെട്ട ജീവനക്കാർ ജോലിക്കെത്തണം. കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും കെയർ സെന്ററുകളിലും ക്യാമ്പുകളിലും ചുമതല നിശ്ചയിച്ചിട്ടുളള ജീവനക്കാരും ജോലിക്കെത്തണം. ഇക്കാര്യത്തിൽ വീഴ്ചവരുത്തിയാൽ നടപടി സ്വീകരിക്കുമെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.

Comments are closed.