1470-490

ഭക്ഷണ കിറ്റും,ലഘുലേഖയുമായി സന്ദർശനം നടത്തി

അക്ഷര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കോറോണ പ്രതിരോധ ബോധവത്ക്കരണത്തിന്റെ ഭാഗമായുള്ള ലഘുലേഖ വിതരണം ചെയ്യുന്നു

നരിക്കുനി: -കോവിഡ്- 19- പ്രതിരോധത്തിന്റെ ഭാഗമായി നരിക്കുനിയിൽ 56 പേർ വീടുകളിൽ നിരീക്ഷണത്തിലാണ് ,കോ വിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്നുള്ള മലയാളികളടക്കം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത് ,ഇവർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം രണ്ടാഴ്ചക്കാലം വീടുകളിൽ നിരീക്ഷണത്തിലാണ് ,നരിക്കുനി പഞ്ചായത്ത് വിവിധ പ്രദേശങ്ങളിൽ അക്ഷര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാർഗ്ഗങ്ങളും ,ലഘുലേഖകളും ,ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു ,വീടുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ യും ,സന്നദ്ധ പ്രവർത്തകരുടെയും ഫോൺ നമ്പറുകൾ , വസ്ത്രങ്ങൾ അലക്കേണ്ട രീതി ,പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദ ,കൈ കഴുകുന്ന രീതി ,ദിശയുടെ ഫോൺ നമ്പർ എന്നിവ അച്ചടിച്ച ലഘുലേഖകൾ വിതരണം ചെയ്തു ,പ്രതിരോധ സ്കോഡ് പ്രവർത്തനങ്ങൾക്ക് ഷംസു -നരിക്കുനി ,അൻസാർ കെ , വി അർജുൻ ,പി കെ അനീസ് ,സി ജാബിർ തുടങ്ങിയവർ നേതൃത്വം നൽകി ,

Comments are closed.